ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായില്‍ ഇനി ആഘോഷങ്ങളുടെയും ഷോപ്പിംഗിന്റെയും നാളുകള്‍. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പുതിയ പതിപ്പ് ആരംഭിക്കുകയാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ലോകത്തിലെ ഏറ്റവും വലിയ വ്യാപാരോത്സവമായ ദുബായ് ഷോപ്പിങ് ഫെസ്റ്റിവല്‍ (ഡി.എസ്.എഫ്.) dubai shopping festival 15-ന് ആരംഭിക്കും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 10 ലക്ഷം ദിര്‍ഹം, ഒരു കിലോ സ്വര്‍ണം, ഡൗണ്‍ ടൗണില്‍ ഒരു ആഡംബര ഫ്‌ലാറ്റ് എന്നിങ്ങനെ ഒട്ടേറെ സമ്മാനങ്ങളാണ് ഉപഭോക്താക്കള്‍ക്ക് ഈ വര്‍ഷവും ഡി.എസ്.എഫിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ളത്.
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജൂവലറി ഗ്രൂപ്പിന് കീഴിലുള്ള ജൂവലറികളില്‍നിന്ന് 500 ദിര്‍ഹം വിലമതിക്കുന്ന സ്വര്‍ണം, വജ്രം, മുത്ത് എന്നിവ വാങ്ങുന്നവര്‍ക്ക് 250 ഗ്രാം സ്വര്‍ണം സമ്മാനമായി നേടാനുള്ള അവസരവുമുണ്ട്. വിവിധ വ്യാപാര കേന്ദ്രങ്ങങ്ങള്‍ ഉപഭോക്താക്കള്‍ക്കായി ഇലക്േട്രാണിക് ഉപകരണങ്ങളും സമ്മാനമായി നല്‍കും.
ആകര്‍ഷകമായ വിലക്കുറവ്, ദിവസേനയുള്ള നറുക്കെടുപ്പ്, വിവിധ വിനോദങ്ങള്‍ എന്നിവയെല്ലാം ഡി.എസ്.എഫിന്റെ ആകര്‍ഷണങ്ങളാണ്. 3500 വില്‍പ്പന കേന്ദ്രങ്ങളിലൂടെ 800-ലേറെ പ്രമുഖ ബ്രാന്‍ഡുകളുടെ ഉത്പന്നങ്ങള്‍ 75 ശതമാനംവരെ വിലക്കുറവില്‍ ഡി.എസ്.എഫിലൂടെ ലഭിക്കും. ക്രിസ്മസ്-പുതുവത്സാരാഘോഷങ്ങളും ഡി.എസ്.എഫിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. അറിയപ്പെടുന്ന സംഗീതപ്രതിഭകളും മേളയില്‍ അതിഥികളാവും.
ദുബായിലെ ശൈത്യകാല ആഘോഷവും ഇനി ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമാവും. ബുര്‍ജ് അല്‍ അറബ്, ബ്ലൂവാട്ടേഴ്സ്, ദുബായ് ക്രീക്ക്, അല്‍ സീഫ്, ദുബായ് ഫ്രെയിം, ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍ എന്നിവിടങ്ങളില്‍ ഡി.എസ്.എഫിന്റെ ഭാഗമായി ദിവസവും രാത്രി അല്‍ സറൂണി ഗ്രൂപ്പിന്റെ മേല്‍നോട്ടത്തില്‍ വെടിക്കെട്ട്, ഡ്രോണ്‍ പ്രദര്‍ശനം എന്നിവയുണ്ടാകും.
ദുബായ് ടൂറിസം വകുപ്പിന്റെ ഭാഗമായ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീടെയില്‍ എസ്റ്റാബ്ലിഷ്മെന്റാണ് (ഡി.എഫ്.ആര്‍.ഇ.) ഡി.എസ്.എഫിന് നേതൃത്വം നല്‍കുന്നത്. കൂടുതല്‍ ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന ലോകത്തിലെ മികച്ച വ്യാപാരോത്സവമാണ് ഡി.എസ്.എഫ്. എന്ന് ഡി.എഫ്.ആര്‍.ഇ. സി.ഇ.ഒ. അഹമ്മദ് അല്‍ ഖാജ പറഞ്ഞു.