al ain court : യുഎഇ: ഉടമ അറിയാതെ കാര്‍ എടുത്തുകൊണ്ടുപോയി വന്‍തുക ട്രാഫിക് ഫൈന്‍ വരുത്തിവച്ചു; യുവാവ് കോടതിയില്‍ - Pravasi Vartha
al ain court
Posted By editor Posted On

al ain court : യുഎഇ: ഉടമ അറിയാതെ കാര്‍ എടുത്തുകൊണ്ടുപോയി വന്‍തുക ട്രാഫിക് ഫൈന്‍ വരുത്തിവച്ചു; യുവാവ് കോടതിയില്‍

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഉടമ അറിയാതെ കാര്‍ എടുത്തുകൊണ്ടുപോയി വന്‍തുക ട്രാഫിക് ഫൈന്‍ വരുത്തിവച്ചു. യുഎഇയിലെ അല്‍ഐനിലാണ് സംഭവം.   നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും   തന്റെ കാറോടിച്ച് വന്‍ തുക ട്രാഫിക് ഫൈന്‍ വരുത്തിവെച്ച സുഹൃത്തിനെതിരെ പരാതിയുമായി യുവാവ് കോടതിയില്‍ al ain court എത്തി. വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് 62,300 ദിര്‍ഹം (13 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ആണ് തന്റെ വാഹനത്തിന് പിഴ ലഭിച്ചതെന്ന് 28 വയസുകാരനായ പരാതിക്കാരന്‍ ആരോപിച്ചു.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8

കഴിഞ്ഞ ദിവസം കേസ് അല്‍ ഐന്‍ പ്രാഥമിക കോടതിയുടെ പരിഗണനയ്ക്ക് വന്നു. തന്റെ 2014 മോഡല്‍ റേഞ്ച് റോവര്‍ വാഹനം, അനുമതിയില്ലാതെയാണ് സുഹൃത്ത് എടുത്തുകൊണ്ടു പോയത്. പിന്നീട് വാഹനത്തിനും മറ്റ് ആളുകളുടെ വസ്തുവകകള്‍ക്കും നാശനഷ്ടങ്ങളുണ്ടാക്കി. അശ്രദ്ധമായ ഡ്രൈവിങിന് 55,000 ദിര്‍ഹത്തിന്റെ ട്രാഫ് ഫൈന്‍ പല സമയത്തായി ലഭിച്ചു. ഇതിന് പുറമെ മറ്റ് നിയമലംഘനങ്ങളും വാഹനത്തിന്റെ പേരില് രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ആകെ 62,300 ദിര്‍ഹത്തിന്റെ ബാധ്യത സുഹൃത്ത് കാരണം വാഹനത്തിന് ഉണ്ടായെന്ന് പരാതിയില്‍ ആരോപിക്കുന്നു. ഈ പണം സുഹൃത്ത് തന്നെ നല്‍കണമെന്നതാണ് പരാതിക്കാരന്റെ ആവശ്യം.

എന്നാല്‍ കേസ് കഴിഞ്ഞ ദിവസം വിചാരണയ്‌ക്കെടുത്തപ്പോള്‍ ആരോപണ വിധേയന്‍ കോടതിയില്‍ ഹാജരായില്ല. കേസ് സംബന്ധിച്ച് ഇയാള്‍ക്ക് ടെക്സ്റ്റ് മെസേജുകളിലൂടെയും മറ്റും സന്ദേശം അയച്ചെങ്കിലും കോടതിയില്‍ ഹാജരാവാതെ വിട്ടുനില്‍ക്കുകയായിരുന്നു. തുടര്‍ന്ന് കേസിന്റെ വിചാരണ മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചിരിക്കുകയാണ് കോടതി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *