ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
വാഹനം ഓടിക്കുമ്പോഴുള്ള ഡ്രൈവര്‍മാരുടെ അശ്രദ്ധയ്ക്ക് പ്രധാന കാരണമായി മാറുന്നത് പലപ്പോഴും മൊബൈല്‍ ഫോണ്‍ ഉപയോഗവും ഡ്രൈവിങിനിടെയുള്ള മേക്കപ്പ് ഉപയോഗവുമൊക്കെയാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഡ്രൈവിങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം അശ്രദ്ധയ്ക്ക് കാരണമാവുമ്പോള്‍ ഡ്രൈവര്‍മാര്‍ uae traffic campaign പെട്ടെന്ന് റോഡിലെ ലേന്‍ മാറുകയോ ഹൈവേകളില്‍ പാലിക്കേണ്ട കുറഞ്ഞ വേഗപരിധിയേക്കാള്‍ താഴ്ന്ന വേഗതയില്‍ വാഹനം ഓടിക്കുകയോ ചെയ്യാറുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 ഇതിനെല്ലാം പുറമെയാണ് റോഡിലെ ശ്രദ്ധയും ഏകാഗ്രതയും നഷ്ടപ്പെടുന്നത് കാരണമായി ട്രാഫിക് സിഗ്‌നലുകള്‍ അവഗണിച്ച് മുന്നോട്ട് നീങ്ങുന്നത്.
ഡ്രൈവിങിനിടയിലെ ആളുകളുടെ അശ്രദ്ധയാണ് യുഎഇയില്‍ ഏറ്റവുമധികം വാഹനാപകടങ്ങള്‍ക്ക് കാരണമാവുന്നതെന്ന് അധികൃതര്‍ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെ പൊലീസ് ട്രാഫിക് ബോധവത്കരണ പരിപാടി നടത്തി വരികയാണ്. ഇതിന്റെ ഭാഗമായി റോഡിലെ ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അബുദാബി പൊലീസ് പോസ്റ്റ് ചെയ്തു.
#أخبارنا | بالفيديو .. شاهد خطورة تجاوز الاشارة الضوئية الحمراء
— شرطة أبوظبي (@ADPoliceHQ) December 9, 2022
التفاصيل:https://t.co/7vkKra3P3w#شرطة_أبوظبي#درب_السلامة #لكم_التعليق#تجاوز_الاشارة_الضوئية pic.twitter.com/GLup2Ax9jk
റോഡിലെ അശ്രദ്ധ കൊണ്ടുണ്ടായ ഒരു അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളാണ് അബുദാബി പൊലീസ് പുറത്തുവിട്ടത്. റോഡിലോ ഡ്രൈവിങിലോ ശ്രദ്ധിക്കാതെ വാഹനം ഓടിക്കുന്ന ഒരു കാര്‍ ഡ്രൈവര്‍ റെഡ് സിഗ്‌നല്‍ പരിഗണിക്കാതെ തിരക്കേറിയ റോഡിലേക്ക് വന്നിറങ്ങുന്നതും മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുന്നതും വീഡിയോയില്‍ കാണാം.അശ്രദ്ധമായ ഡ്രൈവിങിന് 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ നല്‍കിയത്.