uae gold export
Posted By editor Posted On

uae gold export : ഇന്ത്യയിലേക്ക് ശുദ്ധ സ്വര്‍ണം കയറ്റുമതി ചെയ്ത് ചരിത്രം സൃഷ്ടിച്ച് യുഎഇ

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഇന്ത്യയിലേക്ക് ശുദ്ധ സ്വര്‍ണം കയറ്റുമതി ചെയ്ത് ചരിത്രം സൃഷ്ടിച്ച് യുഎഇ. ഇന്ത്യ ഇന്റര്‍നാഷനല്‍ ബുള്ളിയന്‍ എക്സ്ചേഞ്ചിലേക്കു (ഐഐബിഎക്‌സ്) ശുദ്ധസ്വര്‍ണം കയറ്റുമതി ചെയ്താണ് യുഎഇ പുതു ചരിത്രം uae gold export സൃഷ്ടിച്ചത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  രാജ്യാന്തര നിലവാരം അനുസരിച്ച് യുഎഇ ഗുഡ് ഡെലിവറി (യുഎഇജിഡി) അംഗീകാരമുള്ള സ്വര്‍ണ ബാര്‍ ഇടപാടാണു നടന്നത്. ചരിത്രത്തില്‍ ആദ്യമായാണ് യുഎഇ ഗുഡ് ഡെലിവറി അംഗീകാരമുള്ള സ്വര്‍ണം രാജ്യാന്തര തലത്തില്‍ ക്രയവിക്രയം ചെയ്യപ്പെടുന്നത്.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 ഇതോടെ ലണ്ടന്‍ ബുള്ളിയന്‍ മാര്‍ക്കറ്റ് അസോസിയേഷനേക്കാള്‍ (എല്‍ബിഎംഎ) മികച്ച നിരക്കില്‍ ഇടനിലക്കാരില്ലാതെ സ്വര്‍ണം ഇന്ത്യയില്‍ എത്തും.

രാജ്യാന്തര സ്വര്‍ണ വ്യാപാര രാജ്യമെന്ന യുഎഇയുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ പുതിയ ഇടപാട് സഹായകമായതായി വിദേശവ്യാപാര സഹമന്ത്രിയും യുഎഇ ബുള്ളിയന്‍ മാര്‍ക്കറ്റ് കമ്മിറ്റി ചെയര്‍മാനുമായ ഡോ. താനി ബിന്‍ അഹ്മദ് അല്‍ സയൂദി പറഞ്ഞു. നിലവിലെ വിലനിലവാരം അനുസരിച്ച് 57 ലക്ഷം ഡോളര്‍ (46.9 കോടി രൂപ) മൂല്യം വരുന്ന 100 കിലോ സ്വര്‍ണ ഇടപാടാണ് എമിറേറ്റ്‌സ് ഗോള്‍ഡ് റിഫൈനറി ഐഐബിഎക്‌സുമായി നടത്തിയതെന്നു സിഇഒ ആന്റോ ജോസഫ് പറഞ്ഞു. യുഎഇ സ്വര്‍ണം രാജ്യാന്തര മാനദണ്ഡം അനുസരിച്ചു കയറ്റുമതി ചെയ്യാനായതില്‍ അഭിമാനമുണ്ടെന്നും പറഞ്ഞു.

ഇന്ത്യയ്ക്കും വന്‍ നേട്ടം
ശുദ്ധ സ്വര്‍ണവും വെള്ളിയും കയറ്റുമതി ചെയ്യുന്നതിനായി ഷാങ്ഹായ് ഗോള്‍ഡ് എക്‌സ്‌ചേഞ്ചിന്റെയും തുര്‍ക്കിയിലെ ബോര്‍സ ഇസ്താംബുളിന്റെയും മാതൃകയില്‍ ഗുജറാത്തിലെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് ടെക് സിറ്റിയില്‍ (ഗിഫ്റ്റ് സിറ്റി) ഏതാനും മാസം മുന്‍പാണ് ഐഐബിഎക്‌സ് പ്രവര്‍ത്തനമാരംഭിച്ചത്. ഐഐബിഎക്‌സില്‍ അംഗമാകുന്ന ഇന്ത്യയിലെ ജ്വല്ലറികള്‍ക്കു രാജ്യത്തിനകത്തു നിന്നുതന്നെ നേരിട്ടു ശുദ്ധ സ്വര്‍ണം വാങ്ങാം എന്നതാണു നേട്ടം. ഇന്ത്യയിലെ സ്വര്‍ണ വ്യാപാരം ഊര്‍ജിതമാക്കാനും ഇതു സഹായിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *