hayya card
Posted By editor Posted On

hayya card : ഫിഫ ലോകകപ്പ്; ഹയ്യാ കാര്‍ഡില്ലാത്തവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്, നിബന്ധനയുമായി അധികൃതര്‍

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഹയ്യാ കാര്‍ഡില്ലാത്തവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിബന്ധനയുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്കും hayya card ലോകകപ്പ് നടക്കുന്ന ഖത്തറിലേക്ക് പ്രവേശനം അനുവദിക്കും എന്ന അറിയിപ്പിന് പിന്നാലെ യു.എ.ഇ, സൗദി അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് സന്ദര്‍ശകരുടെ ഒഴുക്കാണ് ഉണ്ടായത്.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8   യു.എ.ഇ, സൗദി, ബഹ്‌റൈന്‍, ഒമാന്‍, കുവൈത്ത് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ആയിരങ്ങളാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി അതിര്‍ത്തിയിലെത്തിയത്. അബൂസംറ അതിര്‍ത്തിയില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടതോടെ നിശ്ചിത രേഖകളില്ലാത്ത പലര്‍ക്കും നിരാശരായി മടങ്ങേണ്ടിവന്നു. ജി.സി.സി രാജ്യങ്ങളിലെ താമസക്കാരില്‍ നിശ്ചിത തൊഴില്‍ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് ഹയ്യാ കാര്‍ഡില്ലാതെ പ്രവേശനം അനുവദിക്കുന്നത്. എന്നാല്‍, വിസയിലെ പ്രഫഷന്‍ നോക്കാതെ എത്തിയവരാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്.

കഴിഞ്ഞയാഴ്ചകളിലായി യു.എ.ഇയില്‍നിന്ന് മാത്രം അതിര്‍ത്തി കടന്ന് നിരവധി ആളുകള്‍ കാറിലും ബസിലുമായി ഖത്തറില്‍ എത്തിയിരുന്നു. ഹയ്യാ കാര്‍ഡ് ലഭിച്ചവരാണ് ഇങ്ങനെ അതിര്‍ത്തികടന്നത്. സൗദിയിലെ സല്‍വ അതിര്‍ത്തിയില്‍ വാഹനം നിര്‍ത്തിയശേഷം ബസിലാണ് അതിര്‍ത്തി കടന്നിരുന്നത്. എന്നാല്‍, ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്കും കഴിഞ്ഞദിവസം മുതല്‍ ഖത്തറിലേക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഇതോടെയാണ് അതിര്‍ത്തിയിലേക്ക് കൂടുതല്‍ സന്ദര്‍ശകരുടെ ഒഴുക്ക് തുടങ്ങിയത്.
ഇന്ത്യ, ഈജിപ്ത്, പാകിസ്താന്‍ ഉള്‍പ്പെടെ 18 രാജ്യങ്ങളില്‍നിന്നുള്ള താമസക്കാരില്‍ 54 തൊഴില്‍മേഖലകളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമാണ് ഹയ്യാ കാര്‍ഡില്ലാതെ ഖത്തറിലേക്ക് പ്രവേശനം നല്‍കുന്നത്. ഇതിനുപുറമെ, താമസിക്കുന്ന കാലയളവിലേക്കുള്ള ഹോട്ടല്‍ ബുക്കിങ് രേഖകള്‍, റൗണ്ട് ട്രിപ് ടിക്കറ്റ് എന്നിവയും ഉറപ്പിക്കണം. 100 റിയാലാണ് എന്‍ട്രി ഫീസ്. പാസ്‌പോര്‍ട്ടിനും അതത് രാജ്യത്തെ തിരിച്ചറിയല്‍ രേഖക്കും ചുരുങ്ങിയത് ആറുമാസം കാലാവധി ഉണ്ടായിരിക്കണം. പ്രവേശന അനുമതിയുള്ള തൊഴില്‍മേഖല ഐ.ഡിയില്‍ വ്യക്തമായിരിക്കണം. ഒരു മാസമാണ് പരമാവധി കാലാവധി. നിശ്ചിത കാലാവധി കഴിഞ്ഞ് രാജ്യത്ത് തുടരുകയാണെങ്കില്‍ 200 റിയാല്‍ പിഴ ഈടാക്കും. അതേസമയം, മാച്ച് ടിക്കറ്റുള്ളവര്‍ക്ക് ഹയ്യാ അനുമതിക്ക് അപേക്ഷിച്ചുതന്നെ ഖത്തറില്‍ എത്താം.

ഹയ്യാ ഇല്ലാതെ പ്രവേശന അനുമതിയുള്ള തൊഴില്‍ മേഖലകള്‍
അദീബ് (എഴുത്തുകാര്‍).
യൂനിവേഴ്‌സിറ്റി പ്രഫസര്‍
പത്രപ്രവര്‍ത്തകന്‍
ജി.സി.സി രാജ്യങ്ങളിലെ എംബസികളിലെ തൊഴിലാളികള്‍
പുരാവസ്തു ഗവേഷകന്‍
പ്രഫസര്‍
ജിയോളജിസ്റ്റ് (ജനറല്‍)
റഫറി (സ്‌പോര്‍ട്‌സ് ഫീല്‍ഡ്)
സാമ്പത്തിക വിദഗ്ധന്‍
നിയമ വിദഗ്ധന്‍
ഇന്‍ഫര്‍മേഷന്‍ സിസ്റ്റം വിദഗ്ധന്‍
നയതന്ത്രജ്ഞന്‍
പ്രസിഡന്റ്/എക്സിക്യൂട്ടിവ് ഡയറക്ടര്‍
യൂനിവേഴ്‌സിറ്റി പ്രസിഡന്റ്/ഡയറക്ടര്‍
കോടതി പ്രസിഡന്റ്
ചീഫ് പ്രോസിക്യൂട്ടര്‍
ക്ലബ് പ്രസിഡന്റ്/മാനേജര്‍
കപ്പല്‍ /ഫെറി/ ടാങ്കര്‍ എന്നിവയുടെ ക്യാപ്റ്റന്‍
സ്‌പെഷലിസ്റ്റ് ഡോക്ടര്‍
സര്‍ജന്‍ (എല്ലാ സ്‌പെഷാലിറ്റികളും)
മൃഗഡോക്ടര്‍
പൈലറ്റ്
ശാസ്ത്രജ്ഞന്‍
കോളജ് ഡീന്‍
ആസ്‌ട്രോണമര്‍
ഭൗതിക ശാസ്ത്രജ്ഞന്‍
ജഡ്ജി

ജനറല്‍ കെമിസ്റ്റ് (എല്ലാ സ്‌പെഷലൈസേഷനുകളും)
അഭിഭാഷകന്‍
ഡയറക്ടര്‍
ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍
റേഡിയോ ഡയറക്ടര്‍
മീഡിയ ഡയറക്ടര്‍
റീജനല്‍ ഡയറക്ടര്‍
ബാങ്ക് മാനേജര്‍
ടി.വി ഡയറക്ടര്‍
സിനിമ സംവിധായകന്‍
ഹോട്ടല്‍ മാനേജര്‍
മ്യൂസിയം ഡയറക്ടര്‍
സ്‌കൂള്‍ പ്രിന്‍സിപ്പല്‍
തിയറ്റര്‍ ഡയറക്ടര്‍
ആശുപത്രിയുടെ ഡയറക്ടര്‍
കൗണ്‍സിലര്‍
എന്‍ജിനീയര്‍
പ്രോസിക്യൂട്ടര്‍
മന്ത്രാലയം അണ്ടര്‍സെക്രട്ടറി
കോ-പൈലറ്റ്
എല്ലാ തരത്തിലുമുള്ള കണ്‍സല്‍ട്ടന്റ്
ഓഡിറ്റര്‍ (സാമ്പത്തിക – അക്കൗണ്ടുകള്‍)
അനലിസ്റ്റ് (സാമ്പത്തിക – സാമ്പത്തിക സംവിധാനങ്ങള്‍)
നിരീക്ഷകന്‍ (എയര്‍ സേഫ്റ്റി)
പ്രോഗ്രാമര്‍
അക്കൗണ്ടന്റ്
ഇന്‍സ്‌പെക്ടര്‍ (മറൈന്‍ ഫയര്‍)

Comments (0)

Leave a Reply

Your email address will not be published. Required fields are marked *