
best barbeque spot : തണുപ്പുകാലമൊക്കെയല്ലേ, പുറത്ത് പോയി ബാര്‍ബിക്യൂ ഉണ്ടാക്കി കഴിച്ചാലോ? മികച്ച ബാര്‍ബിക്യൂ സ്‌പോട്ടുകള്‍ ഇതാ
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
തണുപ്പുകാലം യുഎഇയുടെ ആഘോഷക്കാലമാണ്. വര്‍ഷം മുഴുവന്‍ ആഘോഷമാണെങ്കിലും നല്ല കാലാസ്ഥയായതിനാല്‍ തണുപ്പുക്കാലത്തെ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂടും. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും തണുപ്പ് കാലം തുടങ്ങിയതോടെ വീടുകളില്‍ നിന്ന് പുറത്തിറങ്ങി ഔട്ട്‌ഡോര്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയിരിക്കുകയാണ് യുഎഇ നിവാസികള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 മണല്‍ നിറഞ്ഞ ബീച്ചുകള്‍ മുതല്‍ പച്ചപ്പ് നിറഞ്ഞ പാര്‍ക്കുകള്‍ വരെ എല്ലായിടത്തും ആഘോഷങ്ങള്‍ ആരംഭിച്ചിരിക്കുന്നു. അതില്‍ കുടുംബവുമായി പുറത്ത് പോയി ബാര്‍ബിക്യൂ best barbeque spot ഉണ്ടാക്കി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ നിരവധിയുണ്ട്. പൊതുസ്ഥലത്ത് ബാര്‍ബിക്യൂയിംഗ് നടത്തുമ്പോള്‍ ചില നിയന്ത്രണങ്ങള്‍ നിലവിലുണ്ട്. ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും ഏറെയാണ്. അതിനാല്‍ യുഎഇയിലെ നിയമ വിധേയമായ മികച്ച അഞ്ച് ബാര്‍ബിക്യൂ സ്‌പോട്ടുകളാണ് അറിയാം.
ഹത്ത ഹില്‍ പാര്‍ക്ക്
ഹത്ത ഹെറിറ്റേജ് വില്ലേജില്‍ നിന്ന് ഡ്രൈവ് ചെയ്താല്‍ ഒരു പര്‍വതത്തിന് മുകളില്‍ സ്ഥിതി ചെയ്യുന്ന പാര്‍ക്കിലെത്താം. ഇത് പിക്‌നിക്കുകള്‍ക്കും ബാര്‍ബിക്യൂകള്‍ക്കും അനുയോജ്യമായ സ്ഥലമാണ്. പച്ചപ്പും കുട്ടികള്‍ക്കുള്ള കളിസ്ഥലവും ഉള്ള ഒരു കുടുംബ ഡേ ഔട്ടിംഗിനും പാര്‍ക്ക് അനുയോജ്യമാണ്.
പര്‍വതത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്ഥലത്ത് ഒരു ടവര്‍ ഉണ്ട്, അത് അതിമനോഹരമായ കാഴ്ച നല്‍കുന്നുണ്ട്. ഉച്ചതിരിഞ്ഞാണ് പാര്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം , വൈകുന്നേരങ്ങളില്‍ സൂര്യാസ്തമയ പ്രേമികള്‍ക്ക് അനുയോജ്യമായ സ്ഥലമാണ് ഇത്.
ലൊക്കേഷന്‍: 24.802039, 56.129810
ജുമൈറ ബീച്ച് പാര്‍ക്ക്
കടല്‍ത്തീരത്ത് ഒരു ബാര്‍ബിക്യൂ ആസ്വദിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ജുമൈറ ബീച്ച് പാര്‍ക്ക് നിങ്ങള്‍ക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്. എന്നിരുന്നാലും, മണലില്‍ ഗ്രില്‍ സ്ഥാപിക്കുന്നത് അനുവദനീയമല്ല. എന്നാല്‍ ഗ്രില്ലുകളും ഇരിപ്പിടങ്ങളും ഉള്ള നിയുക്ത ബാര്‍ബിക്യൂ സ്‌പോട്ടുകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പാര്‍ക്കിലേക്കുള്ള പ്രവേശനത്തിന് ഒരാള്‍ക്ക് 5 ദിര്‍ഹവും ഒരു കാറിന് 20 ദിര്‍ഹവുമാണ് ഈടാക്കുന്നത്. തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ 8 മുതല്‍ രാത്രി 10 വരെ തുറന്നിരിക്കുന്ന പാര്‍ക്ക് വാരാന്ത്യങ്ങളില്‍ രാത്രി 11 മണി വരെ തുറന്നിരിക്കും.
ലൊക്കേഷന്‍: 25.148224, 55.195241
ഹാഫ് ഡേസേര്‍ട്ട്
ഇവിടെയെത്തുമ്പോള്‍,മണല്‍ മൂടിയ അനന്തമായ റോഡുകള്‍ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും.സാഹസികത ഇഷ്ടപ്പെടുന്നവരും ബാര്‍ബിക്യൂ പ്രേമികളും പലപ്പോഴും ഈ സ്ഥലത്ത് പോകാറുണ്ട്. കാരണം മറ്റ് മരുഭൂമി ലൊക്കേഷനുകളില്‍ നിന്ന് വ്യത്യസ്തമായി സെഡാനില്‍ പോലും അവിടെ എത്താന്‍ കഴിയും.
എങ്ങനെ എത്തിച്ചേരാം
അല്‍ റേവയ പാലത്തിലൂടെ ഷാര്‍ജ് എമിറേറ്റ്സ് റോഡിലേക്ക് വഴിതിരിച്ചുവിട്ടാല്‍ ദുബായ്- അല്‍ ഐന്‍ റോഡില്‍ പ്രവേശിക്കാം.
ലൊക്കേഷന്‍: 25.128031, 55.465331
മുഷ്രിഫ് പാര്‍ക്ക്
കുടുംബത്തോടൊപ്പം പോകാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് പാര്‍ക്ക്. സമൃദ്ധമായ പച്ചപ്പ്, പക്ഷികള്‍, സാഹസിക വിനോദങ്ങള്‍, നീന്തല്‍ക്കുളം തുടങ്ങി മുഷ്രിഫ് പാര്‍ക്കിനെ മറ്റുള്ളവയില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ട്രീ ടോപ്പ്, സിപ്ലൈന്‍, അല്‍ തുറയ അസ്‌ട്രോണമി സെന്റര്‍, കുതിരസവാരി ക്ലബ്ബ്, പക്ഷി നിരീക്ഷണം, സൈക്ലിംഗ് എന്നിവയുള്‍പ്പെടെ നിരവധി വിനോദ പരിപാടികള്‍ പാര്‍ക്ക് നല്‍കുന്നുണ്ട്. കൂടാതെ ബാര്‍ബിക്യൂ ഗ്രില്‍ സജ്ജീകരിക്കാനും പാര്‍ക്കില്‍ സൗകര്യമുണ്ട്.
സമയക്രമം
ഞായര്‍ മുതല്‍ ബുധന്‍ വരെ, പാര്‍ക്ക് രാവിലെ 8 മുതല്‍ രാത്രി 10 വരെ തുറന്നിരിക്കും, വ്യാഴം, വെള്ളി, ശനി, പൊതു അവധി ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 11 വരെ തുറന്നിരിക്കും.മുഷ്രിഫ് പാര്‍ക്കിലേക്കുള്ള പ്രവേശത്തിന് ഒരു വ്യക്തിക്ക് 3 ദിര്‍ഹവും കാറിന് 10 ദിര്‍ഹവും നല്‍കണം
എങ്ങനെ എത്തിച്ചേരാം
മിര്‍ദിഫ് ഏരിയയിലാണ് പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്, എയര്‍പോര്‍ട്ട് റോഡില്‍ നിന്ന് ഇവിടെയെത്താം. സിറ്റി സെന്ററില്‍ നിന്ന് ഏകദേശം 20 കിലോമീറ്ററും ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ഏകദേശം 15 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.
ഖുദ്ര മരുഭൂമി
വിശാലമായ ഭൂപ്രദേശത്ത് മണ്‍കൂനകള്‍ അടിച്ചുപൊളിക്കാനും മികച്ച ഓഫ്-റോഡ് അനുഭവം നേടാനും താമസക്കാര്‍ ഇവിടെ അവസരമുണ്ട്. നിരവധി താമസക്കാര്‍ ഇവിടെയെത്തി ബാര്‍ബിക്യൂവി ഗ്രില്‍ സജ്ജീകരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്
എങ്ങനെ എത്തിച്ചേരാം
ഖുദ്ര റോഡിലോ ജബല്‍ അലി ലെഹ്ബാബ് റോഡിലോ ഏകദേശം 40 മിനിറ്റ് ഡ്രൈവ് ചെയ്താല്‍, ഡമാക് ഹില്‍സ് 2 ല്‍ നിന്ന് കുറച്ച് കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.
ലൊക്കേഷന്‍: 24.985923, 55.350400
Comments (0)