ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവധിക്കാല ആഘോഷ തിമിര്‍പ്പിലേക്ക്. വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച മുതല്‍ ശൈത്യകാല അവധി uae school vacation ആരംഭിക്കുകയാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വെള്ളിയാഴ്ച അടക്കുന്ന സ്‌കൂളുകള്‍ മൂന്നാഴ്ചത്തെ അവധിക്കുശേഷം ജനുവരി രണ്ടിനാണ് തുറക്കുക. അതേസമയം, ഷാര്‍ജയില്‍ വെള്ളിയാഴ്ച പൊതു അവധിയായതിനാല്‍ എമിറേറ്റിലെ സ്‌കൂളുകള്‍ വ്യാഴാഴ്ച അടച്ചു. ഏഷ്യന്‍ സ്‌കൂളുകളിലെ രണ്ടാം പാദമാണ് അവസാനിക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 അതേസമയം, ഏഷ്യന്‍ ഇതര പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകളുടെ ആദ്യപാദ ക്ലാസുകളും ഇന്നത്തോടെ അവസാനിക്കും. കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ മുഴുവന്‍ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞതോടെ വിദ്യാലയങ്ങള്‍ സാധാരണ രീതിയിലാണ് ഈ പാദത്തില്‍ പ്രവര്‍ത്തിച്ചത്.
ഈ പാദത്തില്‍ നടക്കാറുള്ള കലാകായിക മത്സരങ്ങളും പഠനയാത്രകളും ആഘോഷ പരിപാടികളുമൊക്കെ കോവിഡിനെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ കാരണം മൂന്നുവര്‍ഷമായി നടന്നിരുന്നില്ല. എന്നാല്‍, ഈ പാദത്തില്‍ വിദ്യാലയങ്ങള്‍ പൂര്‍ണാര്‍ഥത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.പഠനത്തോടൊപ്പം കലാകായിക മത്സരങ്ങളുടെയും വിനോദയാത്രകളുടെയും ദിനങ്ങളാണ് കഴിഞ്ഞുപോയത്. 2023 ജനുവരി രണ്ട് മുതലാണ് ഏഷ്യന്‍ സ്‌കൂളുകളില്‍ മൂന്നാം പാദത്തിന്റെ ആരംഭം. വാര്‍ഷിക പരീക്ഷകളും സി.ബി.എസ്.ഇ, കേരള ബോര്‍ഡ് പരീക്ഷകളും നടക്കുക ഈ പാദത്തിലാണ്.
ഈ മാസം തുടക്കത്തില്‍ രാജ്യത്തിന്റെ ദേശീയദിന അവധി വന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് ഒരാഴ്ച മാത്രമാണ് ഡിസംബറില്‍ പ്രവൃത്തി ദിനങ്ങളായി ഉണ്ടായിരുന്നത്. അതിനാല്‍ പല കുടുംബങ്ങളും ഈ മാസം തുടക്കത്തില്‍ത്തന്നെ അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ക്രിസ്മസ് ആഘോഷവും പുതുവര്‍ഷാഘോഷവും സ്വദേശത്തുവെച്ച് ആകാമെന്ന സൗകര്യവും അവധിയിലൂടെ ലഭിക്കും. എല്ലാ അവധിക്കാലത്തെയും പോലെ ഉയര്‍ന്ന വിമാന നിരക്കാണ് ഈ സമയത്തും വിമാനക്കമ്പനികള്‍ ഈടാക്കുന്നത്.