
dubai shopping festival win : അപ്പാര്‍ട്ട്‌മെന്റ് മുതല്‍ ഒരു മില്ല്യണ്‍ ദിര്‍ഹം വരെ; വമ്പിച്ച സമ്മാനങ്ങളും കിഴിവുകളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍, വിശദാംശങ്ങള്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
വമ്പിച്ച സമ്മാനങ്ങളും കിഴിവുകളുമായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ആരംഭിക്കുന്നു. ഡിസംബര്‍ 15 ന് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ dubai shopping festival win ആരംഭിക്കുമ്പോള്‍ നഗരത്തിലെ ഷോപ്പര്‍മാരെ കാത്തിരിക്കുന്നത് സമ്മാനങ്ങള്‍ നേടാനുള്ള വലിയ അവസരമാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഒരു മില്യണ്‍ ദിര്‍ഹം, നിസ്സാന്‍ പട്രോള്‍ കാര്‍, ഡൗണ്‍ടൗണിലെ അപ്പാര്‍ട്ട്‌മെന്റ് എന്നിവയാണ് സമ്മാനങ്ങളില്‍ ചിലത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
3,500 ഔട്ട്ലെറ്റുകളിലായി 800-ലധികം ബ്രാന്‍ഡുകള്‍ 75 ശതമാനം വരെ ഇളവുകള്‍ നല്‍കുന്നു. ലോകത്തെ ഏറ്റവും മികച്ച പുതുവത്സര ആഘോഷങ്ങള്‍, വെടിക്കെട്ട് പ്രദര്‍ശനവും ഡ്രോണ്‍ ഷോയും, വ്യത്യസ്ത ഭക്ഷണ രീതികള്‍, പ്രാദേശിക, അന്തര്‍ദേശീയ സംഗീത ഐക്കണുകളുടെ മ്യൂസിക് ഷോകള്‍, പോപ്പ്-അപ്പ് ഷോപ്പിംഗ്, ടെന്നീസ് ഡ്യുവലുകള്‍ എന്നിവയും ഫെസ്റ്റിവലില്‍ കാണാം. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റീട്ടെയില്‍ ഫെസ്റ്റിവല്‍ 2023 ജനുവരി 29 വരെ 46 ദിവസം നീണ്ടുനില്‍ക്കും.
‘ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റീട്ടെയില്‍ ഫെസ്റ്റിവല്‍ മാത്രമല്ല, ലോകത്തിലെ ഏറ്റവും മികച്ചത് കൂടിയാണ്,’ ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു. ‘ഈ ഡിഎസ്എഫ്, ഞങ്ങളോടൊപ്പം ആഘോഷിക്കാനും വിനോദം, ഷോപ്പിംഗ്, ലെഫ്‌സ്റ്റൈല്‍ എന്നിവയിലുടനീളമുള്ള വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ആസ്വദിക്കുവാനും ഞങ്ങള്‍ എല്ലാവരേയും ക്ഷണിക്കുന്നു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദുബായ് ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ നറുക്കെടുപ്പിലൂടെ 500 ദിര്‍ഹം വിലയുള്ള സ്വര്‍ണമോ വജ്രമോ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് 250 ഗ്രാം സ്വര്‍ണം നേടാനുള്ള അവസരം ലഭിക്കും.
ഡിഎസ്എഫ് മെഗാ റാഫിള്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് പുതിയ നിസ്സാന്‍ പട്രോള്‍ കാറും പ്രതിദിനം 100,000 ദിര്‍ഹം പണമായി നേടാനുള്ള അവസരവും നല്‍കും.
പങ്കെടുക്കുന്ന മാളുകളിലെ ഷോപ്പര്‍മാര്‍ക്ക് ഡിസംബര്‍ 15 നും ജനുവരി 29 നും ഇടയില്‍ 200 ദിര്‍ഹത്തിന് മുകളില്‍ ഷോപ്പിംഗ് നടത്തുമ്പോള്‍ 1 മില്യണ്‍ ദിര്‍ഹം വരെ നേടാം. പങ്കെടുക്കുന്ന 10 ബ്രാന്‍ഡുകളില്‍ നിന്ന് കുറഞ്ഞത് 500 ദിര്‍ഹം ചെലവഴിക്കുന്നവര്‍ക്ക് ഡിഎസ്എഫ് ലക്കി രസീത് റാഫിള്‍ നറുക്കെടുപ്പിലൂടെ ദിവസേന ടിവികള്‍, ഐഫോണുകള്‍, സ്വര്‍ണ്ണം, ആഭരണങ്ങള്‍ എന്നിവ സ്വന്തമാക്കാം. ഐഡിയല്‍സ് ഡിഎസ്എഫ് മെഗാ റാഫിളും ഡിഎസ്എഫ് ഗ്രാന്‍ഡ് പ്രൈസും ഉള്‍പ്പെടെ 200-ലധികം നറുക്കെടുപ്പുകള്‍ അവതരിപ്പിക്കുന്നു. ഇതിലൂടെ ഡൗണ്‍ടൗണ്‍ ദുബായിലെ ഒരു അപ്പാര്‍ട്ട്മെന്റ് നേടാനുള്ള അസുലഭ അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്.
Comments (0)