ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
വീട്ടുജോലിക്കാരെ എത്തിക്കാമെന്ന് പരസ്യം നല്‍കി പണം വാങ്ങി തട്ടിപ്പ് നടത്തിയ പ്രവാസി വനിത പിടിയില്‍. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ദുബായിലാണ് dubai police സംഭവം നടന്നത്. വീട്ടുജോലിക്കാരെ എത്തിച്ച് നല്‍കുമെന്ന് സോഷ്യല്‍ മീഡിയ വഴി പരസ്യം നല്‍കി പണം വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. കേസില്‍ 43 വയസ്സുള്ള ഏഷ്യക്കാരി പിടിയിലായി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 ഗാര്‍ഹിക തൊഴിലാളികളുടെ വ്യാജ ബയോഡേറ്റ കാണിച്ചാണ് വനിത തട്ടിപ്പ് നടത്തിയിരുന്നത്. കേസ് ദുബായ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
6,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെയാണ് കമ്മീഷനായി ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. വീട്ടുജോലിക്കാരെ എത്തിച്ചു നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് ഒരാളില്‍ നിന്ന് 6,000 ദിര്‍ഹം യുവതി കൈപ്പറ്റിയിരുന്നു. രണ്ടു ദിവസങ്ങള്‍ക്ക് ശേഷം പണം നല്‍കിയയാള്‍ ഇതേക്കുറിച്ച് അന്വേഷിക്കാന്‍ വനിതയെ ഫോണ്‍ വിളിച്ചു. എന്നാല്‍ ഇവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു. പരാതിയെ തുടര്‍ന്നാണ് വനിതയെ അറസ്റ്റ് ചെയ്തത്. സമാന രീതിയില്‍ നിരവധി പേരെ ഇവര്‍ കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം.