dubai metro time : ഫിഫ ലോകകപ്പ് : ദുബായ് മെട്രോ സമയ ക്രമത്തില്‍ മാറ്റം - Pravasi Vartha
dubai metro time
Posted By editor Posted On

dubai metro time : ഫിഫ ലോകകപ്പ് : ദുബായ് മെട്രോ സമയ ക്രമത്തില്‍ മാറ്റം

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഫിഫ ലോകകപ്പിനോട് അനുബന്ധിച്ച് ദുബായ് മെട്രോ സമയ ക്രമത്തില്‍ മാറ്റം. ഫിഫ ലോകകപ്പിനുള്ള പുതുക്കിയ മെട്രോ സമയക്രമം dubai metro time ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രഖ്യാപിച്ചു.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മത്സരങ്ങളുള്ള ദിവസങ്ങളിലെല്ലാം ദുബായ് മെട്രോ അധികസമയം പ്രവര്‍ത്തിക്കും.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 
സമയമാറ്റം ഇന്ന് (ഡിസംബര്‍ 9, വെള്ളി) മുതല്‍ പ്രാബല്യത്തില്‍ വരും.

ഇന്ന് ഡിസംബര്‍ 9 വെള്ളിയാഴ്ചയും ഡിസംബര്‍ 10 ശനിയാഴ്ചയും : രാവിലെ 5 മുതല്‍ 2.30 (അടുത്ത ദിവസം ) വരെ ദുബായ് മെട്രോ പ്രവര്‍ത്തിക്കും.
ഡിസംബര്‍ 13 ചൊവ്വാഴ്ചയും ഡിസംബര്‍ 14 ബുധനാഴ്ചയും : രാവിലെ 5 മുതല്‍ 2.30 (അടുത്ത ദിവസം) വരെ ദുബായ് മെട്രോ പ്രവര്‍ത്തിക്കും. ഡിസംബര്‍ 17 ശനിയാഴ്ച : രാവിലെ 5 മുതല്‍ 1 (അടുത്ത ദിവസം) വരെ ദുബായ് മെട്രോ പ്രവര്‍ത്തിക്കും.
ഡിസംബര്‍ 18 ഞായറാഴ്ച : രാവിലെ 8 മുതല്‍ 1 (അടുത്ത ദിവസം) വരെ ദുബായ് മെട്രോ പ്രവര്‍ത്തിക്കും.
ഫുട്‌ബോള്‍ സീസണില്‍ ആളുകളുടെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര എളുപ്പക്കുന്നതിനാണ് ഈ പരിഷ്‌കരണമെന്ന് അതോറിറ്റി അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *