abudhabi big ticket draw
Posted By editor Posted On

abudhabi big ticket draw : അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി ഇന്ത്യക്കാരന് വന്‍തുകയുടെ സമ്മാനം, ഭാഗ്യമെത്തിയത് ആറാമത്തെ ശ്രമത്തില്‍

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി ഇന്ത്യക്കാരന്‍ വന്‍തുകയുടെ സമ്മാനം സ്വന്തമാക്കി. നവംബര്‍ മാസത്തെ അവസാനത്തെ പ്രതിവാര ഇ-നറുക്കെടുപ്പിലൂടെയാണ് abudhabi big ticket draw പ്രവാസി ഇന്ത്യക്കാരനെ ഭാഗ്യം തേടിയെത്തിയത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും കുവൈത്തില്‍ താമസിക്കുകയാണ് ഇന്ത്യക്കാരനായ ഷംസുദ്ദീന്‍ മുഹമ്മദാണ് ആ ഭാഗ്യശാലി. അദ്ദേഹത്തിന് അബുദാബി ബിഗ് ടിക്കറ്റിലൂടെ 10 ലക്ഷം ദിര്‍ഹം (രണ്ട് കോടി ഇന്ത്യന്‍ രൂപ) സമ്മാനം ലഭിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 

ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ സമ്മാനവിവരം അറിയിക്കാന്‍ വിളിച്ചപ്പോള്‍ അദ്ദേഹത്തിന് സന്തോഷം അടക്കാനായില്ല. നറുക്കെടുപ്പില്‍ വെറും ആറാമത്തെ ശ്രമത്തിന് ശേഷമാണ് ഷംസുദ്ദീനെ തേടി സമ്മാനവിവരം അറിയിച്ചുള്ള ഫോണ്‍ കോളെത്തിയത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജിസിസിയില്‍ താമസിച്ചുവരുന്ന ഇദ്ദേഹം സോഷ്യല്‍ മീഡിയ വഴിയാണ് ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. തുടര്‍ന്ന് തന്റെ അദ്ദേഹം തന്റെ ഭാര്യയുമായി ചേര്‍ന്ന് ടിക്കറ്റുകള്‍ വാങ്ങാന്‍ തുടങ്ങി. വിജയിച്ചാല്‍ ലഭിക്കുന്ന സമ്മാനത്തുക തങ്ങളുടെ അഞ്ച് മക്കളുടെ ഭാവിക്കായി നിക്ഷേപിക്കാമെന്ന കണക്കുകൂട്ടലിലാണ് അദ്ദേഹം ബിഗ് ടിക്കറ്റില്‍ പങ്കെടുത്ത് തുടങ്ങിയത്. തുടര്‍ന്നും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുമെന്നും എന്നെങ്കിലും ഒരിക്കല്‍ ബിഗ് ടിക്കറ്റിന്റെ വന്‍തുകയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനാകുമെന്നുമാണ് ഷംസുദ്ദീന്‍ പറയുന്നത്.

ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്ക് എന്റര്‍ ചെയ്യപ്പെടും. എല്ലാ ആഴ്ചയിലും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രമൊഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 2023 ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് 3.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. മില്യനയറായി കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള സുവര്‍ണാവസരമാണിത്. ഡിസംബര്‍ 31 വരെ ടിക്കറ്റുകള്‍ വാങ്ങാം.
ബിഗ് ടിക്കറ്റിന്റെ വെബ്സൈറ്റായ വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റ് വാങ്ങാവുന്നതാണ്. ബിഗ് ടിക്കറ്റിനെ കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്ക് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ സന്ദര്‍ശിക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *