ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
പൊതു, സ്വകാര്യ മേഖലകളുടെ 2023 ലെ ഔദ്യോഗിക അവധി ദിനങ്ങള്‍ക്ക് യുഎഇ കാബിനറ്റ് അംഗീകാരം നല്‍കി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും യുഎഇയില്‍, പൊതു-സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് തുല്യമായ അവധി ദിനങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 രാജ്യത്തെ നിവാസികള്‍ അടുത്ത വര്‍ഷം ആറ് ദിവസത്തെ ഇടവേള ഉള്‍പ്പെടെ ഒന്നിലധികം നീണ്ട അവധി ദിനങ്ങള്‍ 2023 official holidays ലഭിക്കും.
അടുത്ത വര്‍ഷത്തെ അവധി ദിവസങ്ങളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ഇതാ.
ഗ്രിഗോറിയന്‍ പുതുവര്‍ഷം: ജനുവരി 1
ഈദുല്‍ ഫിത്തര്‍: റമദാന്‍ 29 മുതല്‍ ശവ്വാല്‍ 3 വരെ
അറഫാ ദിനം: ദുല്‍ഹിജ്ജ 9
ഈദ് അല്‍ അദ്ഹ: ദുല്‍ ഹിജ്ജ 10-12
ഹിജ്രി പുതുവര്‍ഷം: ജൂലൈ 21
മുഹമ്മദ് നബി(സ)യുടെ ജന്മദിനം: സെപ്റ്റംബര്‍ 29
യുഎഇ ദേശീയ ദിനം: ഡിസംബര്‍ 2-3
പട്ടികയില്‍ പരാമര്‍ശിച്ചിരിക്കുന്ന ചില അവധിദിനങ്ങള്‍ ഹിജ്രി ഇസ്ലാമിക് കലണ്ടറിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അവയുടെ അനുബന്ധ ഗ്രിഗോറിയന്‍ തീയതികള്‍ ചന്ദ്രദര്‍ശനത്തെ ആശ്രയിച്ചിരിക്കും.
നീണ്ട വാരാന്ത്യങ്ങള്‍
ഈദ് അല്‍ ഫിത്തര്‍: ഹിജ്റി കലണ്ടര്‍ അനുസരിച്ച്, റമദാന്‍ 29 മുതല്‍ ഷവ്വാല്‍ 3 വരെയാണ് തീയതികള്‍. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, ഇത് ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 23 ഞായര്‍ വരെ ആയിരിക്കും. യഥാര്‍ത്ഥ തീയതികള്‍ ചന്ദ്രദര്‍ശനത്തിന് വിധേയമാണ്.
അറഫാ ദിനവും ഈദ് അല്‍ അദ്ഹയും: മിക്കവാറും ആറ് ദിവസത്തെ ഇടവേള നല്‍കും. അടുത്ത വര്‍ഷത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ അവധിയായിരിക്കും ഇത്. ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളി വരെയായിരിക്കും ഇടവേള. ശനി-ഞായര്‍ അവധിയുള്ളവര്‍ക്കാണ് ആറ് ദിവസത്തെ വാരാന്ത്യം ലഭിക്കുക.
ഹിജ്രി പുതുവര്‍ഷം: ജൂലൈ 21 വെള്ളിയാഴ്ചയാണ്. ശനി-ഞായര്‍ അവധിയുള്ളവര്‍ക്ക് ഇത് മൂന്ന് ദിവസത്തെ വാരാന്ത്യം നല്‍കുന്നു
മുഹമ്മദ് നബി (സ) ജന്മദിനം: സെപ്റ്റംബര്‍ 29 ഒരു വെള്ളിയാഴ്ചയാണ്. താമസക്കാര്‍ക്ക് അത് മറ്റൊരു മൂന്ന് ദിവസത്തെ വാരാന്ത്യം ആസ്വദിക്കാം.