world cup hayya card : ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാം; യുഎഇയില്‍ നിന്ന് ഫുട്‌ബോള്‍ പ്രേമികളുടെ ഒഴുക്ക് - Pravasi Vartha

world cup hayya card : ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്ക് ഖത്തറില്‍ പ്രവേശിക്കാം; യുഎഇയില്‍ നിന്ന് ഫുട്‌ബോള്‍ പ്രേമികളുടെ ഒഴുക്ക്

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ലോകകപ്പ് മാച്ച് ടിക്കറ്റും ഹയ്യാ കാര്‍ഡും world cup hayya card ഇല്ലാത്ത ജി.സി.സി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഖത്തറില്‍ പ്രവേശിക്കാമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പ്രാബല്യത്തില്‍ വന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  മാച്ച് ടിക്കറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ഖത്തറിലെത്താന്‍ കഴിയാതെ നിരാശരായവര്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ തീരുമാനം. ഇതോടെ, റോഡ് മാര്‍ഗവും വിമാന മാര്‍ഗവും കൂടുതല്‍ കാണികള്‍ ഖത്തറിലെത്തും.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8  വരും ദിവസങ്ങള്‍ യു.എ.ഇയില്‍ നിന്ന് ഫുട്‌ബോള്‍ പ്രേമികളുടെ ഒഴുക്ക് തന്നെ ഉണ്ടാകാന്‍ സാധ്യതയേറെയാണ്.

https://www.seekinforms.com/2022/11/03/dubai-police-application/

ലോകകപ്പ് സമയത്ത് ഹയ്യാ കാര്‍ഡില്ലാത്തവര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഹയ്യാ കാര്‍ഡ് കിട്ടാന്‍ വൈകുന്നത് പലരെയും പ്രതിസന്ധിയിലാക്കിയിരുന്നു. ലോകകപ്പ് മത്സരങ്ങളുടെ പ്രീക്വാര്‍ട്ടര്‍ പൂര്‍ത്തിയാവുമ്പോഴാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കുമായി ഖത്തര്‍ വാതിലുകള്‍ തുറന്നുനല്‍കുന്നത്. ഇനി ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വിമാനമാര്‍ഗം പോകുന്നവര്‍ക്ക് മുന്‍കാലങ്ങളില്‍ യാത്ര ചെയ്തിരുന്നതുപോലെ തന്നെ ഖത്തറിലെത്താം. അതേസമയം, മാച്ച് ടിക്കറ്റുള്ള ആരാധകര്‍ സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ ഹയ്യാ കാര്‍ഡിന് അപേക്ഷിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഖത്തറിലേക്ക് സ്വകാര്യ വാഹനങ്ങളുമായി പ്രവേശിക്കുന്നവര്‍ക്ക് ഡിസംബര്‍ എട്ടുമുതലാണ് ഹയ്യാ കാര്‍ഡില്ലാതെ രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. എന്നാല്‍, 12 മണിക്കൂര്‍ മുമ്പ് ആഭ്യന്തരമന്ത്രാലയം വെബ്‌സൈറ്റ് വഴി അനുമതിക്ക് അപേക്ഷിക്കണം. വാഹന പെര്‍മിറ്റിന് പ്രത്യേക ഫീസ് നല്‍കേണ്ടതില്ല.
വിമാന നിരക്ക് ഉയര്‍ന്നതോടെ കാറിലും ബസിലുമാണ് യാത്ര. സല്‍വ അതിര്‍ത്തിയിലെ പാര്‍ക്കിങ്ങില്‍ കാര്‍ നിര്‍ത്തിയശേഷം ബസിലാണ് കാര്‍ യാത്രികര്‍ അതിര്‍ത്തി കടക്കേണ്ടത്. നേരിട്ട് വാഹനവുമായി പ്രവേശിക്കണമെങ്കില്‍ 5000 റിയാല്‍ ഫീസ് അടക്കണം. 250 ദിര്‍ഹം മുതല്‍ നല്‍കി ബസില്‍ യാത്ര ചെയ്യാം. ജി.സി.സിയിലുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഖത്തറില്‍ എത്താനും ലോകകപ്പ് കാണാനുമുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്.
മാച്ച് ടിക്കറ്റില്ലെങ്കിലും ഖത്തറിലെ ഫാന്‍ ഫെസ്റ്റ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ കാണാനാണ് ആരാധകര്‍ ഖത്തറിലേക്ക് പുറപ്പെടുന്നത്. സ്‌റ്റേഡിയങ്ങളിലെ മത്സരങ്ങള്‍ക്കുപുറമെ വിവിധ ഇടങ്ങളില്‍ നടക്കുന്ന, ലോകകപ്പിന്റെ ആഘോഷങ്ങള്‍ അനുഭവിച്ചറിയാനുള്ള അവസരമായാണ് ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരെയും താമസക്കാരെയും ഖത്തറിലേക്ക് സ്വാഗതം ചെയ്യുന്നത്.

https://www.pravasivartha.in/2022/11/27/dubai-gold-rate/

Related Posts

Leave a Reply

Your email address will not be published. Required fields are marked *