world cup final teams : ലോകകപ്പില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് മെസ്സി - Pravasi Vartha
world cup final teams
Posted By editor Posted On

world cup final teams : ലോകകപ്പില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് മെസ്സി

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ലോകകപ്പില്‍ കിരീടം ഉയര്‍ത്താന്‍ സാധ്യതയുള്ള ടീമുകളെ പ്രവചിച്ച് world cup final teams മെസ്സി. പ്രീ ക്വാര്‍ട്ടറില്‍ ആസ്‌ട്രേലിയക്കെതിരായ ജയത്തിന് പിന്നാലെയാണ് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അഭിപ്രായ പ്രകടനം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  ഒരു ഗോള്‍ നേടിയ മെസ്സി മത്സരത്തില്‍ മിന്നിത്തിളങ്ങുകയും കളിയിലെ താരമാകുകയും ചെയ്തിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ നെതര്‍ലാന്‍ഡ്‌സ് ആണ് എതിരാളികള്‍.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 

സാധ്യത ടീമുകളില്‍ ഒന്ന് അര്‍ജന്റീന തന്നെയാണെന്നും എല്ലായ്‌പ്പോഴും തങ്ങളുടേത്് മികച്ച ടീമുകളില്‍ ഒന്നാണെന്നും താരം പറയുന്നു. ആസ്‌ട്രേലിയക്കെതിരെ അത് ഞങ്ങള്‍ തെളിയിച്ചു. അടുത്ത മത്സരങ്ങളില്‍ കൂടുതല്‍ തെളിയിക്കേണ്ടതുണ്ട്. കാമറൂണിനോട് പരാജയപ്പെട്ടെങ്കിലും ബ്രസീലാണ് മറ്റൊരു ഫേവറിറ്റ് ടീം. നന്നായി കളിക്കുന്ന അവര്‍ ഇപ്പോഴും ഏറ്റവും സാധ്യതയുള്ള ടീമുകളിലൊന്നാണ്. കിരീട ജേതാക്കളാകാന്‍ സാധ്യതയുള്ള മറ്റൊരു ടീം മികച്ച രീതിയില്‍ കളിക്കുന്ന ഫ്രാന്‍സ് ആണ്.

സ്‌പെയിന്‍ മികച്ച ടീമാണെന്നും ഏറെ പ്രതിഭാശാലികളുള്ള ജര്‍മനി തുടര്‍ച്ചയായ രണ്ടാം ലോകകപ്പിലും ആദ്യ റൗണ്ടില്‍ പുറത്തായതാണ് തന്നെ ഏറെ അമ്പരപ്പിച്ചന്നെും മെസ്സി പറഞ്ഞു. ലോകകപ്പ് എത്ര പ്രയാസമുള്ളതാണെന്ന് ഇവയൊക്കെ തെളിയിക്കുന്നുവെന്നും സൂപ്പര്‍ താരം വ്യക്തമാക്കി.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *