
uae tourist destination : യുഎഇ: രാജ്യം തിരക്കിലേക്ക്; ശൈത്യക്കാലം ആസ്വദിക്കാന്‍ പുതിയ ഇടങ്ങള്‍ തിരഞ്ഞുപിടിച്ച് ജനങ്ങള്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
രാജ്യം ശൈത്യക്കാല തിരക്കിലേക്ക് കടന്നു. ശൈത്യക്കാലം ആസ്വദിക്കാന്‍ പുതിയ ഇടങ്ങള്‍ തിരഞ്ഞുപിടിക്കുകയാണ് ജനങ്ങള്‍. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അടുത്തിടെ ആരംഭിച്ച യുഎഇ ഹിഡ്ഡന്‍ ജെംസ് എന്ന പ്രചാരണത്തിലൂടെ രാജ്യത്തെ മറഞ്ഞിരിക്കുന്ന ഒട്ടേറെ കൗതുകകരമായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ uae tourist destination ആളുകളുടെ തിരക്കാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 ശൈത്യകാലത്ത് യു.എ.ഇ.യിലെ ഭരണാധികാരികള്‍ യോഗംചേരാന്‍ തിരഞ്ഞെടുക്കുന്ന സ്ഥലങ്ങളും ഇപ്പോള്‍ വിനോദസഞ്ചാരികളുടെ പ്രിയ ഇടമായിക്കൊണ്ടിരിക്കുകയാണ്.
വടക്കന്‍ എമിറേറ്റുകള്‍ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ശൈത്യകാല ലക്ഷ്യസ്ഥാനമാണ്.
പ്രകൃതിദത്ത കണ്ടല്‍വനങ്ങള്‍കൊണ്ട് സമൃദ്ധമായ അല്‍ സോഹ്റ പ്രകൃതിസംരക്ഷണകേന്ദ്രമാണ് അടുത്തിടെ ശ്രദ്ധയാകര്‍ഷിച്ച ഒരു ശൈത്യകാല വിനോദകേന്ദ്രം. ഇത്തിഹാദ് റോഡില്‍നിന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍നിന്നും എളുപ്പത്തില്‍ എത്തിച്ചേരാവുന്ന ഇവിടെ 10 ലക്ഷം ചതുരശ്രമീറ്ററിലേറെ സ്ഥലത്ത് കണ്ടല്‍വനങ്ങളുണ്ട്. കൂടാതെ ഫ്‌ളെമിംഗോ, ഈഗ്രേറ്റ്സ്, ഹെറോണുകള്‍ എന്നിങ്ങനെ 58-ഇനം പക്ഷികളുടെ ആവാസകേന്ദ്രം കൂടിയാണ്. സന്ദര്‍ശകര്‍ക്ക് കണ്ടല്‍കാടുകള്‍ക്കിടയിലൂടെ കയാക്കിങ്ങിനും ഇവിടെ അവസരമുണ്ട്.
ഹത്തയ്ക്ക് സമീപമുള്ള മാസ്ഫൗട്ട് പര്‍വതനിരയാണ് മറ്റൊരു ആകര്‍ഷണം. ദുബായില്‍നിന്ന് ഇവിടേക്ക് ഒന്നരമണിക്കൂര്‍ യാത്രയുണ്ട്. ശൈത്യകാലത്ത് തീര്‍ച്ചയായും കണ്ടിരിക്കേണ്ട ഇടമാണിത്. ദുബായില്‍നിന്ന് ഒരു മണിക്കൂര്‍കൊണ്ട് എത്തിച്ചേരാവുന്ന അല്‍ മനാമയാണ് മറ്റൊരിടം. ചരിത്രപരമായ കോട്ടകളുടെ മനോഹരകാഴ്ചകള്‍ ഇവിടെ കാണാം. കൂടാതെ കാട്ടുതേനിനും ഇവിടം പേരുകേട്ടയിടമാണ്. തേനീച്ചകളെ ആകര്‍ഷിക്കുന്ന അക്കേഷ്യ, ഗാഫ്, സിദ്ര്, സിംര്‍ മരങ്ങള്‍കൊണ്ട് സമ്പുഷ്ടമാണിവിടം.
Comments (0)