
uae school : യുഎഇയിലെ സ്‌കൂളുകള്‍ ശൈത്യകാല അവധിയിലേക്ക്
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയിലെ സ്‌കൂളുകള്‍ ശൈത്യകാല അവധിയിലേക്ക് കടക്കുന്നു. രാജ്യത്തെ സ്‌കൂളുകള്‍ക്ക് uae school ഈആഴ്ച ശൈത്യകാല അവധിദിനങ്ങള്‍ ആരംഭിക്കും. ഭൂരിഭാഗം സ്‌കൂളുകളും ശനിയാഴ്ചയോടെ തന്നെ അടയ്ക്കും. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആഴ്ചയില്‍ മൂന്നുദിവസം അവധിയുള്ള ഷാര്‍ജയില്‍ വ്യാഴാഴ്ചയാണ് ശൈത്യകാല അവധിക്കുമുമ്പുള്ള അവസാന അധ്യയന ദിവസം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 വെള്ളിയാഴ്ച ഉച്ചവരെ അധ്യയനമുള്ള ദുബായ് അടക്കമുള്ള എമിറേറ്റുകളിലെ സ്‌കൂളുകളില്‍ ശനിയാഴ്ച മുതലാണ് ശൈത്യകാല അവധി തുടങ്ങുക.
കളിച്ചും ഉല്ലസിച്ചും ശൈത്യകാല ക്യാമ്പുകളില്‍ പങ്കെടുത്തും കുട്ടികള്‍ അവധിദിനങ്ങള്‍ ആഘോഷിക്കും. നീന്തല്‍, നൃത്തം, സംഗീതം, കരാട്ടെ തുടങ്ങിയവ പരിശീലിപ്പിക്കുന്ന ഇടങ്ങളുമുണ്ട്. ചെറിയവിഭാഗം വിദ്യാര്‍ഥികള്‍ രക്ഷിതാക്കളോടൊപ്പം നാട്ടില്‍ അവധിയാഘോഷിക്കുമെങ്കിലും ഭൂരിഭാഗംപേരും യു.എ.ഇ.യില്‍ തന്നെയുണ്ടാകും. അധ്യാപകരില്‍ ചിലരും നാട്ടിലേക്ക് ഹ്രസ്വകാല അവധിയില്‍ പോകുന്നുണ്ട്.
ക്രിസ്മസ്, പുതുവര്‍ഷം പ്രമാണിച്ച് യു.എ.ഇ.യില്‍നിന്ന് ഇന്ത്യയിലേക്കുള്ള വിമാനസര്‍വീസുകള്‍ക്ക് കൂടിയ നിരക്കുകളാണ് വരുംദിവസങ്ങളില്‍ ഈടാക്കുക. അതിനാല്‍ നാട്ടിലേക്കുള്ള യാത്ര പലരും മാറ്റിവയ്ക്കാനാണ് സാധ്യത. അടുത്തവര്‍ഷം ജനുവരി രണ്ടിനാണ് അവധികഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുക.
Comments (0)