meteor shower : യുഎഇ: ഈവര്‍ഷത്തെ അവസാനത്തെയും ഏറ്റവും വലുതുമായ ഉല്‍ക്കാവര്‍ഷം അടുത്താഴ്ച, എങ്ങനെ കാണാം? - Pravasi Vartha

meteor shower : യുഎഇ: ഈവര്‍ഷത്തെ അവസാനത്തെയും ഏറ്റവും വലുതുമായ ഉല്‍ക്കാവര്‍ഷം അടുത്താഴ്ച, എങ്ങനെ കാണാം?

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

അടുത്ത ദിവസങ്ങളില്‍ യുഎഇയുടെ ആകാശത്ത് ഏറ്റവും മനോഹരമായ ആകാശക്കാഴ്ചകളില്‍ ഒന്നായ ജെമിനിഡ്‌സ് മെറ്റിയര്‍ ഷവര്‍ meteor shower തെളിയും. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  ഈ വര്‍ഷത്തെ ഏറ്റവും വലുതും അവസാനത്തേതുമായ ഉല്‍ക്കാവര്‍ഷവുമായിരിക്കും അത്. താമസക്കാര്‍ക്ക് ഉല്‍ക്കാവര്‍ഷം കാണാനുള്ള അവസരമുണ്ടാകുമെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് അറിയിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 

https://www.seekinforms.com/2022/11/03/dubai-police-application/

എന്താണ് ജെമിനിഡ്‌സ് മെറ്റിയര്‍ ഷവര്‍?
നമ്മുടെ ഗ്രഹത്തിന്റെ അന്തരീക്ഷത്തിലേക്ക് സെക്കന്‍ഡില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ പ്രവേശിക്കുന്ന അവശിഷ്ടങ്ങളുടെ കഷണങ്ങളാണ് ജെമിനിഡ്‌സ് മെറ്റിയര്‍ ഷവര്‍. അതിമനോഹരമായ ഉല്‍ക്കാവര്‍ഷം അതിന്റെ ഉച്ചസ്ഥായിയില്‍ മണിക്കൂറില്‍ 150 ഉല്‍ക്കകള്‍ പുറപ്പെടുവിക്കുന്നതായി അറിയപ്പെടുന്നു. എന്നാല്‍ പ്രകാശ മലിനീകരണവും മറ്റ് ഘടകങ്ങളും കാരണം യഥാര്‍ത്ഥത്തില്‍ ദൃശ്യമാകുന്ന എണ്ണം വളരെ കുറവായിരിക്കും.
എപ്പോഴാണ് സംഭവിക്കുക?
ഡിസംബര്‍ 14 ബുധനാഴ്ചയും ഡിസംബര്‍ 15 വ്യാഴാഴ്ചയും നിവാസികള്‍ക്ക് ഈ കാഴ്ച കാണാന്‍ കഴിയും. ഈ വര്‍ഷം, ചന്ദ്രനില്‍ നിന്നുള്ള 70 ശതമാനം വെളിച്ചം ഉല്‍ക്കകളെ മറയ്ക്കുന്നതിനാല്‍ മങ്ങിയ രീതിയിലുള്ള കാഴചയേ ലഭ്യമാകുകയുള്ളൂ.
എങ്ങനെ കാണും?
ഉല്‍ക്കാവര്‍ഷം കാണാന്‍ ആളുകള്‍ക്ക് പ്രത്യേക ഉപകരണങ്ങളോ കഴിവുകളോ ആവശ്യമില്ലെന്ന് ദുബായ് അസ്‌ട്രോണമി ഗ്രൂപ്പ് സിഇഒ ഹസന്‍ അല്‍ ഹരീരി പറഞ്ഞു. ആവശ്യത്തിന് തെളിഞ്ഞ ആകാശവും നഗര വിളക്കുകളില്‍ നിന്ന് മാറി ആളൊഴിഞ്ഞ കാഴ്ചയും മാത്രം മതി. ഉല്‍ക്കാ പ്രദര്‍ശനം കാണാന്‍ മരുഭൂമിയില്‍ പോകാന്‍ ആഗ്രഹിക്കുന്ന നിവാസികള്‍ വളരെ തണുപ്പുള്ളതിനാല്‍ തുറസ്സായ സ്ഥലങ്ങളില്‍ ചൂടുള്ള വസ്ത്രങ്ങള്‍ ധരിക്കണം.

ദുബായ് അസ്‌ട്രോണമി ഗ്രൂപ്പും ഡിസംബര്‍ 14 ന് ദുബായിലെ അല്‍ ഖുദ്രയില്‍ ഒരു പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നുണ്ട്. രാത്രി 8 മുതല്‍ പുലര്‍ച്ചെ 12 വരെ നടക്കുന്ന പരിപാടിയില്‍ ചന്ദ്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവയെ ദൂരദര്‍ശിനി ഉപയോഗിച്ച് നിരീക്ഷിക്കുന്നതും, ആസ്‌ട്രോഫോട്ടോഗ്രഫി സെഷന്‍, സ്‌കൈ മാപ്പിംഗ്, ഉല്‍ക്കകളുടെ നഗ്‌നനേത്ര നിരീക്ഷണവും മറ്റും ഉള്‍പ്പെടുന്നു. ഇവന്റിനുള്ള ടിക്കറ്റുകള്‍ 70 ദിര്‍ഹം മുതല്‍ ആരംഭിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് അല്‍ തുരായ ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Related Posts

Leave a Reply

Your email address will not be published. Required fields are marked *