
dubai shopping festival : ആഘോഷങ്ങളുടെയും ഷോപ്പിംഗിന്റെയും ഉത്സവമായ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തീയതി പ്രഖ്യാപിച്ചു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ തീയതി പ്രഖ്യാപിച്ചു. ഡിഎസ്എഫിന്റെ 28-ാമത് പതിപ്പ് 2022 ഡിസംബര്‍ 15 മുതല്‍ 2023 ജനുവരി 29 വരെ നടക്കും. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ആഘോഷങ്ങളുടെയും ഷോപ്പിംഗിന്റെയും dubai shopping festival ഉത്സവമാണ് ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍. 46 ദിവസം നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവലില്‍ വിനോദം, മ്യൂസിക് ഷോകള്‍, ഫാഷന്‍ എക്സ്‌ക്ലൂസീവ്, ഷോപ്പിംഗ് ഡീലുകള്‍, ഹോട്ടല്‍ ഓഫറുകള്‍, നറുക്കെടുപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആര്‍ഇ) സംഘടിപ്പിക്കുന്ന ഡിഎസ്എഫിന്റെ വരാനിരിക്കുന്ന പതിപ്പില്‍ ഡ്രോണ്‍സ് ലൈറ്റ് ഷോയും ഉണ്ടായിരിക്കും. ഷോപ്പിംഗ് പരിപാടിയില്‍ നിന്ന് ദുബായിലെ ഏറ്റവും മികച്ച വാര്‍ഷിക ആഘോഷമായി ഡിഎസ്എഫ് വളര്‍ന്നിരിക്കുന്നു. വൈവിധ്യമാര്‍ന്ന അനുഭവങ്ങള്‍ ആഘോഷിക്കുവാനും ആസ്വദിക്കുവാനും ജനങ്ങള്‍ക്ക് അവിടെ ഒത്തു കൂടാം.
ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍ക്ക് ദുബായ് സന്ദര്‍ശിക്കാനും ദൈര്‍ഘ്യമേറിയ ഷോപ്പിംഗ് ആസ്വദിക്കാനുമുള്ള അവസരമാണ് ഡിഎസ്എഫിന്റെ 28-ാമത് എഡിഷനെന്ന് ദുബായ് ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് സിഇഒ അഹമ്മദ് അല്‍ ഖാജ പറഞ്ഞു. ഞങ്ങളുടെ പങ്കാളികളുമായും റീട്ടെയിലര്‍മാരുമായും സഹകരിച്ച്, സന്ദര്‍ശകര്‍ക്കായി മറക്കാനാകാത്ത ഓര്‍മ്മകള്‍ സൃഷ്ടിക്കുന്ന ലോകോത്തര അനുഭവങ്ങളുടെ മറ്റൊരു സീസണായി ഇത് മാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)