
dubai budget : 2023-25 ലെ ബജറ്റിന് അംഗീകാരം നല്‍കി ദുബായ് ഭരണാധികാരി
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ദുബായ് ബജറ്റിന് dubai budget അംഗീകാരം നല്‍കി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 205 ബില്യണ്‍ ദിര്‍ഹം ചെലവിടുന്ന 2023-25 വര്‍ഷത്തെ ബജറ്റിനാണ് ഷെയ്ഖ് മുഹമ്മദ് അംഗീകാരം നല്‍കിയത്. എമിറേറ്റിന്റെ 2023 ബജറ്റില്‍ 67.5 ബില്യണ്‍ ദിര്‍ഹത്തിന്റെ ചെലവുകളും 69 ബില്യണ്‍ ദിര്‍ഹം വരുമാനവും നിര്‍ദ്ദേശിക്കുന്നു. 1.5 ബില്യണ്‍ ദിര്‍ഹം മിച്ചമായാണ് കണക്കാക്കുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ബജറ്റിന്റെ വിശദാംശങ്ങള്‍ ട്വിറ്ററിലൂടെ അറിയിച്ചത്. ”ഈ ബജറ്റ് എമിറേറ്റിന്റെ സാമ്പത്തിക സുസ്ഥിരതയെ പ്രതിഫലിപ്പിക്കുന്നു, ഭാവി അഭിലാഷങ്ങള്‍ നിറവേറ്റുന്നു, സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നു, സമൂഹത്തെ പരിപാലിക്കുന്നു, ദുബായിയുടെ ലോകത്തെ മുന്‍നിര സ്ഥാനം ഉറപ്പിക്കുന്നു,” ഷെയ്ഖ് ഹംദാന്‍ പറഞ്ഞു. ”പൗരന്മാരെ സേവിക്കാനും ബിസിനസുകളെ പിന്തുണയ്ക്കാനും എല്ലാവര്‍ക്കും മികച്ച സേവനങ്ങളുടെ ലഭ്യത ഉറപ്പാക്കാനും ദുബായ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു,” കിരീടാവകാശി വ്യക്തമാക്കി.
Comments (0)