
abudhabi court : യുഎഇ: വ്യാജ ഇ-മെയില്‍ വിലാസമുണ്ടാക്കി കമ്പനിയെ പറ്റിച്ച് വന്‍തുക കൈക്കലാക്കി; പ്രവാസിക്ക് ശിക്ഷ
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
വ്യാജ ഇ-മെയില്‍ വിലാസമുണ്ടാക്കി കമ്പനിയെ പറ്റിച്ച് വന്‍തുക കൈക്കലാക്കിയ പ്രവാസിക്ക് ശിക്ഷ വിധിച്ചു abudhabi court . വ്യാജ രേഖകളുണ്ടാക്കി കമ്പനിയില്‍ നിന്നും 52,000 ദിര്‍ഹം തട്ടിയെടുത്ത പ്രവാസിക്ക് ജയില്‍ ശിക്ഷയും നാടുകടത്തലുമാണ് കോടതി വിധിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 43കാരനായ ഏഷ്യക്കാരനാണ് ഒരു മാസത്തെ തടവു ശിക്ഷ വിധിച്ചത്. തട്ടിയെടുത്ത പണം പ്രതി തിരികെ നല്‍കണം. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇയാളെ നാടുകടത്തും. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
മറ്റൊരു പ്രുഖ കമ്പനിയുടെ പേരില്‍ വ്യാജ ഇ മെയില്‍ വിലാസം ഉണ്ടാക്കിയ പ്രവാസി പണം തട്ടിയെടുക്കുകയായിരുന്നു. വ്യാജ ഇ മെയില്‍ വിലാസം ഉപയോഗിച്ച്, ഒരു ടെന്‍ഡറിനായി 52,000 ദിര്‍ഹം കൈമാറ്റം ചെയ്യണമെന്ന് തട്ടിപ്പിനിരയായ കമ്പനിക്ക് പ്രതി ഇ മെയില്‍ അയച്ചതായി ദുബായ് പബ്ലിക് പ്രോസിക്യൂഷന്റെ അന്വഷണത്തില്‍ തെളിഞ്ഞു. ഈ കമ്പനിയുടെ മാനേജരില്‍ നിന്ന് പണം ലഭിക്കുന്നതിനായി വ്യാജ രേഖകളും ഇയാള്‍ സൃഷ്ടിച്ചു. തെറ്റായ വിവരങ്ങളും വ്യാജ മുദ്രയും പതിപ്പിച്ച രേഖകളില്‍ പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ചേര്‍ത്തിരുന്നു.
പണം കൈമാറ്റം ചെയ്ത ശേഷം തട്ടിപ്പിനിരയായ കമ്പനിയിലെ മാനേജര്‍ ടെന്‍ഡറിനെ കുറിച്ച് സംസാരിക്കാനായി പ്രവാസി വ്യാജ ഇ മെയില്‍ വിലാസം സൃഷ്ടിച്ച കമ്പനിയുടെ പ്രതിനിധികളുമായി ബന്ധപ്പെട്ടു. അപ്പോഴാണ് ടെന്‍ഡറിന്റെ പേരില്‍ തട്ടിപ്പ് നടന്നതായി തിരിച്ചറിയുന്നത്.
Comments (0)