Uae Nation
Posted By suhaila Posted On

Uae Nation : ഒരേ ദിവസം നാല് രാഷ്ട്ര നേതാക്കളെ നേരിൽ കണ്ട് ശൈഖ് മുഹമ്മദ്

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

വിശ്രമമില്ലാതെ ഔദ്യോഗിക ജോലിയില്‍ വ്യാപൃതനായി യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഒരേ ദിവസം നാല് രാഷ്ട്ര നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഞായറാഴ്ച വൈകുന്നേരം അബുദാബിയിലെ കാസര്‍ അല്‍ ഷാതി പാലസില്‍ വെച്ച് അഫ്ഗാനിസ്ഥാന്‍ ആക്ടിങ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബുമായി കൂടിക്കാഴ്ച നടത്തിയ ശൈഖ് മുഹമ്മദ് പിറ്റേന്ന് രാവിലെ 11 മണിയോടെ ഖത്തറിലേക്ക് യാത്ര തിരിച്ചു. Uae Nation തുടർന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 

ഖത്തര്‍ അമീറിന്റെ ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് രാജ്യത്തെത്തിയത്. ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. പരസ്പര സഹകരണവും ഉഭയകക്ഷി ബന്ധവും ശക്തമാക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു. ഉച്ച കഴിഞ്ഞ് 3.18ന് ദോഹയില്‍ നിന്ന് അദ്ദേഹം തലസ്ഥാനത്തേക്ക് യാത്ര തിരിച്ചു. അവിടെ അബുദാബി ബഹിരാകാശ സംവാദത്തിനായി എമിറേറ്റില്‍ എത്തിയ ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍ഗോസിനെ സ്വാഗതം ചെയ്തു.

വൈകുന്നേരത്തോടെ മലേഷ്യയിലെ രാജാവ് അല്‍സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷായ്‌ക്കൊപ്പവും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി. അബുദാബി നാഷണല്‍ ഓയില്‍ കമ്പനിയും പെട്രോനാസും തമ്മിലുള്ള ചരിത്രപരമായ കരാറില്‍ ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *