ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഇന്ത്യൻ രൂപയുടെ മൂല്യം യുഎസ് ഡോളറിനെതിരെ (യുഎഇ ദിർഹത്തിനെതിരെ 22.54) 25 പൈസ ഇടിഞ്ഞ് 82.75 ആയി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വിദേശ വിപണിയിലെ ഡോളറിന്റെ ആവശ്യകതയും വിദേശ ഫണ്ടുകളുടെ ഒഴുക്കും നിക്ഷേപകരുടെ വികാരത്തെ ബാധിച്ചതായി ഫോറെക്സ് വ്യാപാരികൾ പറഞ്ഞു. RBI hikes key rate കൂടാതെ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പ്രധാന റിപ്പോ നിരക്ക് ബുധനാഴ്ച 35 ബേസിസ് പോയിൻറ് (ബിപിഎസ്) ഉയർത്തി. ഈ സാമ്പത്തിക വർഷം ഇത് അഞ്ചാം തവണയാണ് ആർബിഐ റിപ്പോ നിരക്ക് ഉയർത്തുന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
മുൻപ് മെയിൽ ആർബിഐ റിപ്പോ നിരക്ക് 40 ബപിഎസ് ഉയർത്തിയിരുന്നു. പിന്നീട് ജൂൺ, ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിൽ 50 ബെയ്‌സ് പോയിന്റ് വീതവും ഉയർത്തിയിരുന്നു. ആർബിഐയിലെ മൂന്ന് അംഗങ്ങളും മൂന്ന് ബാഹ്യ അംഗങ്ങളും അടങ്ങുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) ഭൂരിപക്ഷ തീരുമാനത്തിൽ പ്രധാന വായ്പാ നിരക്ക് അല്ലെങ്കിൽ റിപ്പോ നിരക്ക് 6.25 ശതമാനമായി ഉയർത്തി.
ആറ് അംഗങ്ങളിൽ അഞ്ച് പേരും വർദ്ധനവിനെ അനുകൂലിച്ച് വോട്ട് ചെയ്തു. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ, ഡോളറിനെതിരെ 82.74 ൽ ആരംഭിച്ച രൂപ, പിന്നീട് 82.75 ലേക്ക് താഴ്ന്നു. ഇതോടെ മുമ്പത്തെ ക്ലോസിനേക്കാൾ 25 പൈസയുടെ നഷ്ടം രേഖപ്പെടുത്തി. ചൊവ്വാഴ്ച, ഡോളറിനെതിരെ രൂപയുടെ മൂല്യം 65 പൈസ ഇടിഞ്ഞ് ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 82.50 ൽ ക്ലോസ് ചെയ്തു.