
Dubai Super Cup : യുഎഇയിൽ നാളെ തുടങ്ങുന്നു ഫുട്ബോൾ വിസ്മയം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബൈ സൂപ്പർ കപ്പിന് നാളെ കിക്കോഫ്. ദുബൈ അൽ മക്തൂം സ്റ്റേഡിയത്തിലാണ് മത്സരം. ലോകകപ്പ് ഫുട്ബാളിനോടനുബന്ധിച്ചാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ലോകകപ്പിൽ കളിക്കാത്ത താരങ്ങളാണ് ദുബൈയിൽ ബൂട്ടണിയുന്നത്. വിദേശ ലീഗുകളിലെ പ്രമുഖ ടീമുകൾ ദുബായിൽ എത്തി. Dubai Super Cup ചാമ്പ്യൻസ് ലീഗിൽ ആറ് തവണ മുത്തമിട്ട ലിവർപൂൾ, ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തുള്ള ആഴ്സനൽ, ഏഴ് തവണ ചാമ്പ്യൻസ് ലീഗ് നേടിയ എ.സി. മിലാൻ, എട്ട് തവണ ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയ ഒളിമ്പിക് ലയോണൈസ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്. ദുബൈ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ എ.എം.എച്ച് സ്പോർട്സാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ടീമുകൾക്ക് ദുബൈ വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം നൽകി.വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ലോകകപ്പിൽ മത്സരങ്ങളില്ലാത്ത ദിവസങ്ങളിലാണ് സൂപ്പർ കപ്പിലെ പോരാട്ടങ്ങൾ നടക്കുക. ലിവർപൂളിന്റെ ഈജിപ്ഷ്യൻ സൂപ്പർതാരം മുഹമ്മദ് സലാം ഉൾപ്പെടെയുള്ളവർ കളിക്കും. 33 അംഗ ടീമുമായാണ് ക്ലോപ്പിന്റെ സംഘം എത്തിയിരിക്കുന്നത്. 12 ദിവസം ടീം ദുബൈയിലുണ്ടാകും. മത്സരം എന്നതിലുപരി പ്രീമിയർ ലീഗിന്റെ ഇടവേളയിൽ പരിശീലനം നടത്തുക എന്നതാണ് ടീമിന്റെ പ്രധാന ലക്ഷ്യം.
ടീമുകൾ പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയന്റ് നേടുന്നവരായിരിക്കും വിജയികൾ. വ്യാഴാഴ്ച ഉദ്ഘാടനമത്സരത്തിൽ ആഴ്സനൽ ലയോണിനെ നേരിടും. 11ന് ലിവർപൂൾ-ലയോൺ, 13ന് ആഴ്സനൽ -എ.സി. മിലാൻ, 16ന് ലിപർപൂൾ-എ.സി. മിലാൻ എന്നിങ്ങനെയാണ് മത്സരങ്ങൾ. മത്സരത്തിന്റെ ടിക്കറ്റ് വിൽപന ആരംഭിച്ചു. പ്ലാറ്റിനം ലിസ്റ്റിന്റെ വെബ്സൈറ്റിലൂടെ ടിക്കറ്റെടുക്കാം. 140 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക്.
Comments (0)