
hayya card : ഫിഫ ലോകകപ്പ്: ഇന്ന് മുതല്‍ ഹയ്യ കാര്‍ഡ് ഇല്ലാതെ ഖത്തറിലേക്ക് യാത്ര ചെയ്യാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ജിസിസിയിലെ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഹയ്യ കാര്‍ഡ് ഇല്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കുമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. യോഗ്യരായ എല്ലാവര്‍ക്കുമായി ഡിസംബര്‍ 6 മുതല്‍ പതിവ് പ്രവേശന നടപടികള്‍ പുനരാരംഭിക്കും. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അതിനാല്‍ ഇന്നു മുതല്‍ ഫിഫ ലോകകപ്പിനുള്ള മാച്ച് ടിക്കറ്റ് കൈവശം വയ്ക്കാത്തവരുമായ ഫുട്‌ബോള്‍ ആരാധകര്‍ക്ക് ഹയ്യ കാര്‍ഡ് hayya card ഇല്ലാതെ ഖത്തറില്‍ പ്രവേശിക്കാം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 അതേസമയം വരാനിരിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തുടര്‍ന്നും കാര്‍ഡ് ആവശ്യമായി വരുമെന്ന് അതോറിറ്റി കൂട്ടിച്ചേര്‍ത്തു.
പ്രവേശന പ്രക്രിയ സംബന്ധിച്ച പുതിയ നിയമങ്ങള്‍ ഇവയാണ്.
വിമാന മാര്‍ഗം വരുന്നവര്‍
ഹയ്യ കാര്‍ഡ് ഇല്ലാതെ യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങള്‍ വഴി രാജ്യത്തേക്ക് പ്രവേശിക്കാനാകും. മത്സര ടിക്കറ്റ് ഇല്ലാത്തവര്‍ ഹയ്യ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല. 2022 ഡിസംബര്‍ 6 മുതല്‍ (ഇന്ന്), വിനോദസഞ്ചാരികള്‍ക്ക് നേരത്തെയുണ്ടായിരുന്ന ട്രാവല്‍ പ്രോട്ടോക്കോള്‍ ഉപയോഗിച്ച് പരിധിയില്ലാതെ രാജ്യത്തേക്ക് പ്രവേശിക്കാനാകും.
ബസ് മാര്‍ഗം വരുന്നവര്‍
ബസില്‍ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാതെ തന്നെ യാത്ര ചെയ്യാം. ബസുകള്‍ക്ക് സൗജന്യ പാര്‍ക്കിങ് സ്ഥലവും അനുവദിക്കും.
സ്വകാര്യ വാഹനത്തില്‍ വരുന്നവര്‍
2022 ഡിസംബര്‍ 12 മുതല്‍, സ്വന്തം സ്വകാര്യ വാഹനത്തില്‍ വിനോദസഞ്ചാരികള്‍ക്ക് രാജ്യത്ത് പ്രവേശിക്കാന്‍ കഴിയും. എന്നിരുന്നാലും, പ്രവേശന തീയതിക്ക് 12 മണിക്കൂര്‍ മുമ്പെങ്കിലും അവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്‌ട്രേഷനില്‍ ഫീസ് ഈടാക്കില്ല.
ജിസിസി രാജ്യങ്ങളില്‍ നിന്ന് കൂടുതല്‍ സന്ദര്‍ശകര്‍ക്ക് വരാനും കളിയുടെ ആവേശം ആസ്വദിക്കാനും അനുവദിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)