ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനം സ്വന്തമാക്കിയത് 1500 ദിര്‍ഹം ശമ്പളമുള്ള ഇന്ത്യന്‍ പ്രവാസി. തമിഴ്‌നാട് സ്വദേശിയായ ഖത്താര്‍ ഹുസൈന്‍ ആണ് big ticket winner ആ ഭാഗ്യശാലി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അബുദാബിയില്‍ ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുമ്പോള്‍ ഖത്താര്‍ ഹുസൈന്‍ നാട്ടിലായിരുന്നു. 246-ാം സീരിസ് നറുക്കെടുപ്പില്‍ ഭാഗ്യവാനായി മാറിയ ഖത്താര്‍ ഹുസൈനെ ഫോണില്‍ ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് അവതാരകരായ റിച്ചാര്‍ഡും ബുഷ്‌റയും ശ്രമിച്ചെങ്കിലും ഭാഗ്യവാന്‍ ഇങ്ങ് നാട്ടിലാരുന്നതിനാല്‍ അത് നടന്നില്ല. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ഫോണ്‍ എടുക്കാന്‍ സാധിച്ചില്ലെങ്കിലും നാട്ടിലിരുന്ന് നറുക്കെടുപ്പ് തത്സമയം കാണുന്നുണ്ടായിരുന്നു ഈ മെഗാ പ്രൈസ് വിജയി. ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ മൂന്ന് കോടി ദിര്‍ഹം (67 കോടിയിലധികം ഇന്ത്യന്‍ രൂപ) കിട്ടിയത് തനിക്കാണെന്ന് അറിഞ്ഞപ്പോള്‍ പിന്നെ സമയം കളയാതെ ടിക്കറ്റെടുത്ത് എത്രയും വേഗം യുഎഇയില്‍ എത്താനായി ശ്രമം.
ഷാര്‍ജയിലെ ഒരു കാര്‍ വാഷ് സെന്ററില്‍ ഫോര്‍മാനായി ജോലി ചെയ്യുന്ന ഖത്താര്‍ ഹുസൈന്റെ മാസശമ്പളം 1500 ദിര്‍ഹമാണ്. ഖത്താറും ഒരുമിച്ച് ജോലി ചെയ്യുന്ന ഒരു സുഹൃത്തും എല്ലാ മാസവും ടിപ്പ് കിട്ടുന്ന പണം അങ്ങനെ തന്നെ മാറ്റിവെയ്ക്കും. അതുപയോഗിച്ചായിരുന്നു ബിഗ് ടിക്കറ്റെടുത്തിരുന്നത്. ഇതേ സ്ഥാപനത്തില്‍ തന്നെ ഓയില്‍ ചേഞ്ചറായി ജോലി ചെയ്തിരുന്ന സുഹൃത്തിന്റെ മാസ ശമ്പളമാവട്ടെ 1200 ദിര്‍ഹവും. ഇരുവര്‍ക്കും മെഗാ സമ്മാനം സ്വന്തമായതോടെ ജീവിതം തന്നെ മാറി മാറിയാന്‍ പോകുന്ന 67 കോടിയുടെ സമ്മാനത്തുക തുല്യമായി പങ്കിട്ടെടുക്കാം.
ഈ മാസം തന്റെ ജന്മദിനത്തിന് ഏതാനും ദിവസം മുമ്പ് നവംബര്‍ 11നായിരുന്നു ഖത്താര്‍ ബിഗ് ടിക്കറ്റെടുത്തത്. ബിഗ് ടിക്കറ്റിന്റെ ക്യാഷ് ഓണ്‍ ഡെലിവറി ഓപ്ഷന്‍ ഉപയോഗപ്പെടുത്തി തന്റെ ജന്മദിനത്തില്‍ ടിക്കറ്റ് കൈയില്‍ കിട്ടുന്ന തരത്തിലായിരുന്നു വാങ്ങിയത്. ഒടുവില്‍ ഡിസംബര്‍ മൂന്നിന് നറുക്കെടുപ്പ് നടന്നപ്പോള്‍ പിറന്നാള്‍ സമ്മാനമായി ലഭിച്ചത് മൂന്ന് കോടി ദിര്‍ഹത്തിന്റെ മെഗാ പ്രൈസും. ഇന്ത്യക്കാരനായ തോമസ് ഒല്ലൂക്കാരനാണ് രണ്ടാം സമ്മാനമായ പത്ത് ലക്ഷം ദിര്‍ഹം ലഭിച്ചത്.