ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈഗികവൃത്തിക്ക് നിര്‍ബന്ധിച്ച മൂന്ന് പ്രവാസികള്‍ക്ക് ശിക്ഷ വിധിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മൂവര്‍ക്കും മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷയാണ് വിധിച്ചത്. മനുഷ്യക്കടത്ത് കുറ്റത്തിന് ശിക്ഷ uae legal authority അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും. ഏഷ്യന്‍ വംശജരാണ് പ്രതികള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തങ്ങളുടെ രാജ്യത്ത് നിന്ന് ദുബായിലേക്ക് കൊണ്ടുവന്ന് ലൈഗികവൃത്തിക്ക് നിര്‍ബന്ധിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള ആരോപണം.
ശിക്ഷിക്കപ്പെട്ടവരില്‍ ഒരാളില്‍ നിന്ന് ജോലി വാഗ്ദാനം ലഭിച്ചതിനെ തുടര്‍ന്നാണ് താന്‍ ഒരു മാസം മുമ്പ് രാജ്യത്ത് എത്തിയതെന്ന് പെണ്‍കുട്ടി പറഞ്ഞു. തന്റെ സുഹൃത്തില്‍ നിന്നാണ് പ്രതികളില്‍ ഒരാളുടെ നമ്പര്‍ തനിക്ക് ലഭിച്ചതെന്നും തുടര്‍ന്ന് ജോലി കണ്ടെത്തുന്നതിനായി പ്രതിയുമായി ബന്ധപ്പെട്ടതായും അവര്‍ പറഞ്ഞു. 2000 ദിര്‍ഹം മാസ ശമ്പളത്തില്‍ ദുബായില്‍ ജോലി സാധ്യതയുണ്ടെന്ന് പ്രതികളിലൊരാള്‍ പറഞ്ഞതായി അവര്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് അവര്‍ അവള്‍ക്ക് ദുബായിലേക്ക് പോകുന്നതിനായി പ്രായം വ്യത്യാസപ്പെടുത്തി പാസ്‌പോര്‍ട്ട് എടുത്തും നല്‍കി. ദുബായില്‍ എത്തിയ ശേഷം പ്രതികളിലൊരാളും അതേ വിമാനത്തില്‍ വന്ന മറ്റൊരാളുമാണ് തന്നെ സ്വീകരിച്ചതെന്ന് പെണ്‍കുട്ടി പറഞ്ഞു. പാസ്പോര്‍ട്ട് വാങ്ങിയതിന് ശേഷം അവര്‍ പെണ്‍കുട്ടിയെ ഒരു അപ്പാര്‍ട്ട്മെന്റിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടു. ഒരു മാസത്തോളം വേശ്യാവൃത്തി ചെയ്യാന്‍ അവര്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലും നിശാക്ലബ്ബിലും ഒരു സംഘം ലൈഗികവൃത്തിക്ക് ഉപയോഗിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പ്രതികളെ പിടികൂടാന്‍ സിഐഡി സംഘം പ്രത്യേക പദ്ധതി ആസൂത്രണം ചെയ്തു. ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പെണ്‍കുട്ടി ജോലി ചെയ്യുന്ന ഹോട്ടലിലെത്തി പ്രതികളിലൊരാളെ കണ്ടു. തുടര്‍ന്ന് പെണ്‍കുട്ടിയെ തനിക്ക് ഇഷ്ടമായെന്ന് പ്രതിയെ ധരിപ്പിച്ചു. പ്രതികള്‍ പ്രതിഫലമായി 3,000 ദിര്‍ഹം ആവശ്യപ്പെടുകയും ഹോട്ടല്‍ മുറിക്ക് 300 ദിര്‍ഹം നല്‍കണമെന്ന് പോലീസ് ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ദുബായിലെ പബ്ലിക് പ്രോസിക്യൂഷനില്‍ നിന്ന് അനുമതി ലഭിക്കുന്നതിന് വേണ്ടി സഹപ്രവര്‍ത്തകരുമായി സംസാരിച്ച് ആവശ്യമായ വിവരങ്ങള്‍ നല്‍കിയതായി പോലീസുകാരന്‍ രേഖകളില്‍ പറയുന്നു.