
special drone show : യുഎഇയുടെ ചരിത്രവും വര്‍ത്തമാനവും ഭാവിയും വരച്ചുകാട്ടി പ്രത്യേക ഡ്രോണ്‍ ഷോ
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയുടെ ചരിത്രവും വര്‍ത്തമാനവും ഭാവിയും വരച്ചുകാട്ടി ഡ്രോണ്‍ ഷോ അരങ്ങേറി. അബുദാബി അല്‍വത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലാണ് പ്രത്യേക ഡ്രോണ്‍ ഷോ special drone show നടന്നത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും രാജ്യത്തിന്റെ ചരിത്രവും വര്‍ത്തമാനവും ഭാവിയും വരച്ചുകാട്ടിയ ഷോയുടെ പ്രമേയം ഭാവിയിലേക്ക് ഒരുമിച്ച് എന്നതായിരുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
പടിപടിയായുള്ള രാജ്യത്തിന്റെ പുരോഗതിയുടെ ഓരോ ഘട്ടങ്ങളും ഷോയില്‍ വിവരിച്ചു. ബഹിരാകാശം, ചൊവ്വാദൗത്യം, ആണവോര്‍ജ പദ്ധതി തുടങ്ങി രാജ്യം കൈവരിച്ച നേട്ടങ്ങളും എടുത്തുകാട്ടി. ആകാശത്ത് വര്‍ണം വാരിവിതറിയ വെടിക്കെട്ടും കാണികള്‍ക്ക് മികച്ച ദൃശ്യവിരുന്നൊരുക്കി. ദേശീയ പതാകയുടെ വര്‍ണങ്ങളിലുള്ള അഗ്‌നിപുഷ്പങ്ങള്‍ ആകാശത്ത് സ്‌നേഹത്തിന്റെ പൂക്കളമൊരുക്കി. തുടര്‍ന്ന് നടന്ന ഫൗണ്ടെയ്ന്‍ ഷോ, ജലധാര, ലെയ്‌സര്‍ ഷോ എന്നിവയും കാണികളെ പിടിച്ചിരുത്തി. അബുദാബി പൊലീസ് ബാന്‍ഡിന്റെ വാദ്യമേളങ്ങളും സന്ദര്‍ശകരെ ആകര്‍ഷിച്ചു.
യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രത്യേക ഷോ കാണാന്‍ ആയിരങ്ങള്‍ എത്തിയിരുന്നു. വിവിധ പവിലിയനുകളില്‍ വ്യത്യസ്ത രാജ്യക്കാരുടെ സംസ്‌കാരവും പൈതൃകവും മനസ്സിലാക്കിയ സന്ദര്‍ശകര്‍ ആടിയും പാടിയും പുലര്‍ച്ചെ 2നാണ് പിരിഞ്ഞുപോയത്.
Comments (0)