influenza vaccine
Posted By editor Posted On

influenza vaccine : യുഎഇ : ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ നല്‍കുന്നതിന് തിരഞ്ഞെടുത്ത ഫാര്‍മസികള്‍ക്ക് അംഗീകാരം

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഇന്‍ഫ്‌ലുവന്‍സ വാക്‌സിന്‍ നല്‍കുന്നതിന് അബുദാബി ആരോഗ്യ വകുപ്പ് എമിറേറ്റിലുടനീളമുള്ള തിരഞ്ഞെടുത്ത ഫാര്‍മസികള്‍ക്ക് അംഗീകാരം നല്‍കി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഫ്‌ലൂ ഷോട്ടുകള്‍ influenza vaccine നല്‍കുന്നതിന് നിരവധി ഫാര്‍മസികള്‍ക്ക് അംഗീകാരം ലഭിച്ചതിനാല്‍, ഇന്‍ഫ്‌ലുവന്‍സ തടയുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നായ വാക്‌സിനേഷന്‍ എടുക്കാന്‍ ആരോഗ്യ വകുപ്പ് നിവാസികളോട് ആവശ്യപ്പെട്ടു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 

ജനങ്ങളുടെ തൊട്ടടുത്തുള്ള കേന്ദ്രങ്ങളില്‍ തന്നെ വാക്‌സിനുകളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനായി വകുപ്പ് എമിറേറ്റിലെ വിവിധ മേഖലകളിലെ ഫാര്‍മസികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. യാസ് മാളിലെ അല്‍ മനാര ഫാര്‍മസി, അല്‍ തിഖ അല്‍ അല്‍മിയ, അല്‍ തിഖ അല്‍ ദൗവാലിയ, അല്‍ ഐന്‍ ഫാര്‍മസിയുടെ വിവിധ ശാഖകള്‍ തുടങ്ങിയ ഫാര്‍മസികള്‍ അനുമതി ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.

യോഗ്യരായ ആളുകള്‍ക്ക് സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനുകള്‍ എടുക്കാം. 18 വയസ്സിന് മുകളിലുള്ള എല്ലാ വ്യക്തികള്‍ക്കും ഇന്‍ഫ്‌ലുവന്‍സ വാക്സിന് അര്‍ഹതയുണ്ട്. തിഖ ആരോഗ്യ ഇന്‍ഷുറന്‍സ് ഉടമകള്‍, ഉയര്‍ന്ന അപകട സാധ്യതയുള്ള ആരോഗ്യ വിദഗ്ധര്‍, ഗര്‍ഭിണികള്‍, 50 വയസ്സിനു മുകളിലുള്ള വൃദ്ധര്‍, ഹജ്, ഉംറ തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് വാക്സിന്‍ സൗജന്യമാണ്. വാക്‌സിന്‍ നല്‍കുന്നതിന് ഫാര്‍മസികളെ അനുവദിക്കുന്നതിലൂടെ, പൊതുജനങ്ങളുടെ ആരോഗ്യവും സുരക്ഷയും നിലനിര്‍ത്തുന്നതിനും വൈറസ് പടരുന്നത് ഒഴിവാക്കുന്നതിനും അബുദാബി ആരോഗ്യ വകുപ്പ് ശ്രമങ്ങള്‍ തുടരുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *