
dubai super cup : ലോകകപ്പ് പോരാട്ടങ്ങള്‍ക്കിടെ സൂപ്പര്‍ ഫുട്‌ബോളിന്റെ ആവേശത്തില്‍ ദുബായ്
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ലോകകപ്പ് പോരാട്ടങ്ങള്‍ക്കിടെ സൂപ്പര്‍ ഫുട്‌ബോളിന്റെ ആവേശത്തില്‍ ദുബായ്. വിദേശ ലീഗുകളിലെ പ്രമുഖ ക്ലബ്ബുകളെ ഉള്‍പെടുത്തി ദുബായ് സൂപ്പര്‍ കപ്പ് dubai super cup എന്ന പേരില്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഡിസംബര്‍ എട്ട് മുതല്‍ 16 വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ലിവര്‍പൂള്‍, ആഴ്‌സണല്‍, എ.സി മിലാന്‍, ലയോണ്‍ എന്നീ ടീമുകളാണ് മാറ്റുരക്കുന്നത്. ലോകകപ്പില്‍ കളിക്കാത്ത മുഹമ്മദ് സലാ അടക്കമുള്ള വമ്പന്‍ താരനിര സൂപ്പര്‍ കപ്പിനെത്തുമെന്നാണ് പ്രതീക്ഷ. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
ഖത്തര്‍ ലോകകപ്പിന്റെ ആവേശം ഏറ്റവുമധികം അലയടിക്കുന്ന നഗരമാണ് ദുബായ്. ഫിഫയുടെ ഫാന്‍ ഫെസ്റ്റ് ഉള്‍പെടെ നടക്കുന്ന ദുബായില്‍ കൂടുതല്‍ ആവേശമൊരുക്കാനാണ് സൂപ്പര്‍ കപ്പ് നടത്തുന്നത്. പരമാവധി സൂപ്പര്‍ താരങ്ങളെ എത്തിക്കാനാണ് സംഘാടകരുടെ ശ്രമം. ചാമ്പ്യന്‍സ് ലീഗില്‍ ആറ് തവണ മുത്തമിട്ട ലിവര്‍പൂള്‍, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള ആഴ്‌സനല്‍, ഏഴ് തവണ ചാമ്പ്യന്‍സ് ലീഗ് നേടിയ എ.സി മിലാന്‍, എട്ട് തവണ ഫ്രഞ്ച് കപ്പ് സ്വന്തമാക്കിയ ഒളിമ്പിക് ലയോണൈസ് എന്നിവര്‍ ഏറ്റുമുട്ടുമ്പോള്‍ തീ പാറുമെന്നുറപ്പ്. ടീമുകള്‍ പരസ്പരം ഏറ്റുമുട്ടി കൂടുതല്‍ പൊയന്റ്‌നേടുന്നവരായിരിക്കും വിജയികള്‍.
എന്നാല്‍, ലിവര്‍പൂള്‍-ആഴ്‌സനല്‍ ടീമുകള്‍ തമ്മില്‍ നേരിട്ട് ഏറ്റുമുട്ടാത്തത് കാണികള്‍ക്ക് നിരാശാജനകമാണ്. എ.സി മിലാനും ലയോണും തമ്മിലും നേരില്‍ കളിക്കുന്നില്ല. ഡിസംബര്‍ എട്ടിന് ഉദ്ഘാടന മത്സരത്തില്‍ ആഴ്‌സനല്‍ ലയോണിനെ നേരിടും. 11ന് ലിവര്‍പൂള്‍-ലയോണ്‍, 13ന് ആഴ്‌സനല്‍ -എ.സി മിലാന്‍, 16ന് ലിപര്‍പൂള്‍-എ.സി മിലാന്‍ എന്നിങ്ങനെയാണ് മത്സരങ്ങള്‍. ലോകകപ്പ് മത്സരങ്ങള്‍ ഇല്ലാത്ത ദിവസങ്ങളിലാണ് ദുബായിലെ കളികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ടീമുകളുടെ ശൈത്യകാല ക്യാമ്പിന്റെ ഭാഗം കൂടിയാണ് ഈ മത്സരങ്ങള്‍.
ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ സഹകരണത്തോടെ എ.എം.എച്ച് സ്‌പോര്‍ട്‌സാണ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. ദുബായ് അല്‍ മക്തൂം സ്‌റ്റേഡിയത്തിലാണ് മത്സരം. ടിക്കറ്റ് വില്‍പന തുടങ്ങി. പ്ലാറ്റിനം ലിസ്റ്റിന്റെ വെബ്‌സൈറ്റിലൂടെ ( dubai.platinumlist.net/event-tickets ) ടിക്കറ്റെടുക്കാം. 140 ദിര്‍ഹം മുതലാണ് നിരക്ക്. വൈകുന്നേരങ്ങളിലാണ് കളി.
Comments (0)