uae economy : ഫിഫ ലോകകപ്പ്; ലോകം രാജ്യത്തേക്ക് ഒഴുകുന്നു, യുഎഇക്ക് സാമ്പത്തിക നേട്ടം - Pravasi Vartha

uae economy : ഫിഫ ലോകകപ്പ്; ലോകം രാജ്യത്തേക്ക് ഒഴുകുന്നു, യുഎഇക്ക് സാമ്പത്തിക നേട്ടം

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ഫിഫ ലോകകപ്പ് കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍ അറബ് നാട്ടിലേക്ക് കുതിക്കുമ്പോള്‍ നേട്ടം ലഭിക്കുന്നത് uae economy യുഎഇയ്ക്കും. നിലവില്‍ രാജ്യത്തേക്ക് ജനപ്രവാഹമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദുബായിലേക്ക് ഈ സീസണില്‍ 10ലക്ഷത്തോളം സന്ദര്‍ശകര്‍ അധികമായെത്തുന്നതാണ് സാമ്പത്തിക രംഗത്തിനും സഹായകമാകുന്നത്.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 ദുബായ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പുറത്തുവിട്ട കണക്കാണ് ഇത്രയും അധിക സന്ദര്‍ശകര്‍ എത്തുമെന്ന് പ്രവചിക്കുന്നത്. ഖത്തറില്‍ താമസസൗകര്യം കുറവായതിനാല്‍ പിന്നീട് ദുബായാണ് ഏറ്റവും കൂടുതല്‍ പേരും തെരഞ്ഞെടുക്കുന്നത്. ദുബായില്‍ ഏകദേശം 1.4ലക്ഷം ഹോട്ടല്‍ മുറികളുള്ളപ്പോള്‍ ഖത്തറില്‍ 45,000 ആണുള്ളത്. ലോകകപ്പ് വേളയില്‍ ദോഹക്കും ദുബാക്കുമിടയില്‍ ആയിരക്കണക്കിന് ആരാധകരാണ് ഷട്ടില്‍ സര്‍വീസ് നടത്തുന്നത്.

https://www.seekinforms.com/2022/11/03/dubai-police-application/

മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍, പ്രദര്‍ശന കേന്ദ്രങ്ങള്‍, ഫ്രീ സോണുകള്‍ എന്നിവ പ്രവര്‍ത്തിപ്പിക്കുന്നത് യു.എ.ഇയിലാണ്. ദുബായ് വിമാനത്താവളം ഇപ്പോള്‍ ലോകത്തിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമെന്ന പദവിയിലാണുള്ളത്. ഇതെല്ലാം ലോകകപ്പ് സഞ്ചാരികളെ യു.എ.ഇയിലേക്ക് ആകര്‍ഷിക്കുന്ന ഘടകങ്ങളാണ്.
ഇപ്പോള്‍ തന്നെ ഫാന്‍ ഫെസ്റ്റുകളിലും മറ്റുമായി നിരവധി വിനോദ സഞ്ചാരികള്‍ യു.എ.ഇയില്‍ നിന്ന് കളിയാസ്വദിക്കുന്നുണ്ട്. തണുപ്പുകാലം കൂടിയായതിനാല്‍ ടൂറിസം കേന്ദ്രങ്ങളില്‍ നല്ല രീതിയില്‍ സഞ്ചാരികള്‍ എത്തുന്നുമുണ്ട്. വ്യാപാര മേഖലകളില്‍ ഇതെല്ലാം ശക്തമായി പ്രതിഫലിക്കുന്നതായാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ലോകകപ്പിനായി ഒഴുകിയെത്തുന്ന പതിനായിരങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ഒന്നാകെയുള്ള സമ്പദ് വ്യവസ്ഥകള്‍കെല്ലാം ഈ അര്‍ഥത്തില്‍ ഊര്‍ജം പകരുകയാണ്. എക്‌സ്‌പോ 2020 ദുബായ്ക്ക് യു.എ.ഇ ആതിഥേയത്വം വഹിച്ചത് ലോകതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മഹാമാരിയുടെ ആശങ്കകള്‍ക്കിടയിലും എക്‌സ്‌പോയെ വന്‍ വിജയമാക്കാന്‍ കഴിഞ്ഞിരുന്നു.

ലോകബാങ്ക് പ്രവചന പ്രകാരം 2022ല്‍ ജി.സി.സിയുടെ സംയോജിത മൊത്ത ആഭ്യന്തര ഉല്‍പാദനം 6.9ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ ഖത്തറിന്റേത് 4 ശതമാനത്തിലധികം വളര്‍ച്ച കൈവരിക്കുമ്പോള്‍ യു.എ.ഇയുടെ ജി.ഡി.പി 6 ശതമാനത്തില്‍ കുറയാതെ വളരുമെന്നാണ് കരുതുന്നത്. പശ്ചിമേഷ്യയിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ യു.എ.ഇ വിവിധ നൂതന മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് വിവിധ പദ്ധതികള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുമുണ്ട്. വിദേശ നിക്ഷേപം, വിനോദസഞ്ചാരം, വ്യാപാരം, ലോജിസ്റ്റിക്സ് തുടങ്ങിയ മേഖലകളില്‍ യു.എ.ഇ മുന്നേറ്റം തുടരുന്നതിന് യു.എ.ഇ വലിയ പ്രധാന്യമാണ് നല്‍കുന്നത്. ഇതില്‍ വിനോദ സഞ്ചാര മേഖലക്ക് വലിയ മുന്നേറ്റമാണ് ലോകകപ്പ് വഴി രൂപപ്പെട്ടിരിക്കുന്നത്.

Related Posts

Leave a Reply

Your email address will not be published. Required fields are marked *