uae bank warning : യുഎഇ: ഭക്ഷണത്തിന്റെ പേരിലും തട്ടിപ്പ്; തക്കം പാര്‍ത്ത് ഓണ്‍ലൈന്‍ പാര്‍സല്‍ തട്ടിപ്പ് സംഘം, കെണിയില്‍പ്പെട്ട് മലയാളികളും, ഇക്കാര്യം ശ്രദ്ധിക്കുക - Pravasi Vartha
uae bank warning
Posted By editor Posted On

uae bank warning : യുഎഇ: ഭക്ഷണത്തിന്റെ പേരിലും തട്ടിപ്പ്; തക്കം പാര്‍ത്ത് ഓണ്‍ലൈന്‍ പാര്‍സല്‍ തട്ടിപ്പ് സംഘം, കെണിയില്‍പ്പെട്ട് മലയാളികളും, ഇക്കാര്യം ശ്രദ്ധിക്കുക

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

യുഎഇയില്‍ ഭക്ഷണത്തിന്റെ പേരിലും തട്ടിപ്പുകള്‍ അരങ്ങേറുന്നു. ഓണ്‍ലൈന്‍ പാര്‍സല്‍ തട്ടിപ്പ് സംഘം ജനങ്ങളെ കെണിയില്‍ വീഴ്ത്താന്‍ തക്കം പാര്‍ത്ത് ഇരിക്കുകയാണ്.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പുതിയ ഓണ്‍ലൈന്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇയിലെ ബാങ്കുകള്‍ മുന്നറിയിപ്പ് uae bank warning നല്‍കി. മലയാളികളടക്കം നൂറുകണക്കിനു പേര്‍ക്കു പണം നഷ്ടപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
പ്രമുഖ റസ്റ്ററന്റുകളുടെ പേരില്‍ വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ചാണ് ഏറ്റവും ഒടുവില്‍ ജനങ്ങളെ കെണിയിലാക്കുന്നത്. നേരത്തെ വ്യാജ സമ്മാന വാഗ്ദാനം നല്‍കിയും അക്കൗണ്ട് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനെന്ന വ്യാജേനയും പാര്‍സല്‍ അയച്ചിട്ടുണ്ടെന്ന് അറിയിച്ചുള്ള തട്ടിപ്പുകള്‍ക്കു ശേഷമാണ് പുതിയ രീതിയില്‍ സംഘം വിലസുന്നത്.

തട്ടിപ്പുകള്‍ വിവിധതരം
സേര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷനിലൂടെ (എസ്.ഇ.യു) വ്യാജ വെബ്‌സൈറ്റുകള്‍ ആദ്യം കാണുന്ന വിദ്യ തട്ടിപ്പുകാര്‍ ഒരുക്കും. യഥാര്‍ഥ വെബ്‌സൈറ്റിന്റെ പേരില്‍ ഒരക്ഷരം മാറ്റിയോ വേറൊരു അക്ഷരമോ അക്കമോ ചേര്‍ത്തോ സമാന ലോഗോ വച്ചുള്ള സൈറ്റ് കാണുമ്പോള്‍ ഒറിജിനലാണെന്ന് ധരിച്ചാണ് പലരും കെണിയില്‍ അകപ്പെട്ടത്.
ഇത്തരത്തില്‍ റസ്റ്ററന്റുകളോടു സാമ്യം തോന്നും വിധം വ്യാജ വെബ്‌സൈറ്റ് നിര്‍മിച്ച് വിഭവങ്ങള്‍ക്ക് വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ഫോട്ടോ സഹിതം ലിങ്ക് പോസ്റ്റ് ചെയ്യും. 50% ഇളവ് കാണുന്നതോടെ ചാടി വീഴുന്നവര്‍ ലിങ്കില്‍ ക്ലിക് ചെയ്ത് ഭക്ഷണത്തിന് ഓര്‍ഡര്‍ നല്‍കും. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴി പണം നല്‍കുന്നവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ കൈക്കലാക്കി സംഘം പണം തട്ടും. മണിക്കൂറുകള്‍ കഴിഞ്ഞാലും ഓര്‍ഡര്‍ ചെയ്ത ഭക്ഷണം ലഭിക്കില്ല. ഇതോടെ റസ്റ്ററന്റിലേക്കു ഫോണ്‍ ചെയ്തു ചോദിക്കുമ്പോഴാകും അത്തരമൊരു ഓര്‍ഡര്‍ എടുത്തിട്ടില്ലെന്ന് തിരിച്ചറിയുക.

ഭക്ഷണത്തിന്റെ യഥാര്‍ഥ വിലയെക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. ഓര്‍ഡര്‍ നല്‍കി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡു വിവരങ്ങള്‍ നല്‍കുന്ന സയമത്തുതന്നെ തട്ടിപ്പുകാര്‍ ഈ കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് മറ്റൊരു വമ്പന്‍ ഇടപാട് നടത്തി ഒ.ടി.പി (വണ്‍ടൈം പാസ് വേര്‍ഡ്) അയക്കുന്നതാണ് രണ്ടാമത്തേത്. ഭക്ഷണത്തിന്റേതാകുമെന്ന് കരുതി ഒടിപി നല്‍കുന്നതോടെ വന്‍ തുക നഷ്ടപ്പെടും. കാര്‍ഡ് വിവരങ്ങള്‍ ഡാര്‍ക്ക് വെബിനു വില്‍ക്കുന്നതാണ് മറ്റൊരു തട്ടിപ്പ്. ഇതോടെ അക്കൗണ്ട് കാലിയാകുമെന്ന് മാത്രമല്ല വ്യക്തിഗത വിവരങ്ങളും നഷ്ടപ്പെടും.

ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക
വിശ്വാസയോഗ്യമായ ആപ്പോ വെബ്‌സൈറ്റോ മാത്രം ഉപയോഗിച്ച് ഇടപാട് നടത്തുക.
വെബ്‌സൈറ്റുകളുടെ പേരില്‍ അക്ഷര, വ്യാകരണ പിശകുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
സുരക്ഷാ ചിഹ്നം (ലോക്ക്) പരിശോധിച്ച ശേഷം മാത്രം പ്രവേശിക്കുക
യുക്തിക്കു നിരക്കാത്ത ഓഫറുകള്‍ കാണുമ്പോള്‍ വഞ്ചനയാകാമെന്ന് ചിന്തിക്കുക.
സംശയം തോന്നുന്നുവെങ്കില്‍ ഫോണില്‍ വിളിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം ഓര്‍ഡര്‍ ചെയ്യുക.
വഞ്ചിക്കപ്പെട്ടെന്ന് ബോധ്യപ്പെട്ടാല്‍ എത്രയും വേഗം പൊലീസിനെയും അതാതു ബാങ്കിനെയും വിവരം അറിയിക്കുക.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *