
expat rare collection : യുഎഇ : രാജ്യത്തോടുള്ള ആദരവ് അപൂര്‍വ ശേഖരമുപയോഗിച്ച് വ്യത്യസ്തമായി അവതരിപ്പിച്ച് ഇന്ത്യന്‍ പ്രവാസി
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
അപൂര്‍വ ശേഖരവുമായി ഇന്ത്യ പ്രവാസി. അബുദാബിയില്‍ താമസിക്കുന്ന ഇംതിയാസ് ഖുറേഷിയുടെ ശേഖരത്തില്‍ അപൂര്‍വ സ്റ്റാമ്പുകളും നാണയങ്ങളും പോസ്റ്റ്കാര്‍ഡുകളും expat rare collection മറ്റും ഉള്‍പ്പെടുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും എന്റെ ശേഖരത്തിലെ മിക്ക സ്റ്റാമ്പുകളും 1850 കളിലും 1990 കളുടെ തുടക്കത്തിലും പുറത്തിറക്കിയതാണെന്ന് ഖുറേഷി പറയുന്നു. ഇദ്ദേഹത്തിന്റെ പക്കല്‍ ഇന്ത്യ പുറത്തിറക്കിയ നിരവധി തപാല്‍ സ്റ്റാമ്പുകള്‍ ഉണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 സ്റ്റാമ്പ് ശേഖരത്തില്‍ 13 ഇന്ത്യന്‍ നാട്ടുരാജ്യങ്ങളില്‍ നിന്നുള്ളവയും, അപൂര്‍വ സ്റ്റാമ്പുകളും, ഒരു രൂപ കിംഗ് ജോര്‍ജ്ജ്. VI, മറ്റു കവറുകളും ഉള്‍പ്പെടുന്നു.
ഖുറേഷിയുടെ കൈവശം ഒരു ദിര്‍ഹത്തിന്റെ 41 വ്യത്യസ്ത സ്മരണിക നാണയങ്ങളും ഇന്നുവരെ പുറത്തിറക്കിയ എല്ലാ യുഎഇ തപാല്‍ സ്റ്റാമ്പുകളും ഉണ്ട്. അതിനുപുറമെ, എക്‌സ്‌പോ 2020-ല്‍ നിന്നുള്ള ഡസന്‍ കണക്കിന് സ്മരണികകളും 45-കാരന് സൂക്ഷിച്ചു വച്ചിട്ടുണ്ട്.

ഓരോ യുഎഇ ദേശീയ ദിനത്തിലും ഖുറേഷി രണ്ട് പതിറ്റാണ്ടുകളായി താന്‍ ജീവിക്കുന്ന രാജ്യത്തിന് പ്രത്യേക സമ്മാനം നല്‍കാറുണ്ട്. കഴിഞ്ഞ വര്‍ഷം, ഇന്ത്യയില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള 2,000 നാണയങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിന്റെ സ്ഥാപക പിതാവ് അന്തരിച്ച ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ ഛായാചിത്രം അദ്ദേഹം സൃഷ്ടിച്ചിരുന്നു. ഈ വര്‍ഷം തന്റെ ശേഖരത്തിലെ സ്മാരക നാണയങ്ങള്‍ കൊണ്ട് അലങ്കരിച്ച ദേശീയ പതാകയുടെ ഛായാചിത്രം സൃഷ്ടിച്ചിരിക്കുകയാണ് അദ്ദേഹം.


Comments (0)