ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയുടെ അത്യാധുനിക അതിവേഗ റെയില്‍വേ ഗതാഗത സംവിധാനത്തിന്റെ ആദ്യ കാഴ്ച്ച ജനങ്ങള്‍ക്ക് സമ്മാനിച്ച് ഇത്തിഹാദ് റെയില്‍ Etihad rail epic show . അബുദാബിയില്‍ നടന്ന വിസ്മയകരമായ 51-ാമത് ദേശീയ ദിനാഘോഷ വേളയില്‍ യാത്രക്കാരുമായി പോകുന്ന ഫ്യൂച്ചറിസ്റ്റിക്, സ്ലീക്ക് ലുക്ക് വാഗണ്‍ പ്രദര്‍ശിപ്പിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും അത്യാധുനിക സാങ്കേതിക വിദ്യകള്‍, മിന്നുന്ന ലൈറ്റ് വര്‍ക്കുകള്‍, ലൈവ് ഓര്‍ക്കസ്ട്ര തുടങ്ങിവയാല്‍ പ്രവര്‍ത്തിക്കുന്ന അത്യാധുനിക ടണല്‍ ഘടനയ്ക്കുള്ളിലാണ് ഗംഭീരമായ ഷോ നടന്നത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 യുഎഇ പ്രസിഡന്റ്, ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍ കോച്ചിനുള്ളിലെ ആളുകള്‍ക്ക് നേരെ കൈവീശി കാണിച്ചു.

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂ, സുപ്രീം കൗണ്‍സില്‍ അംഗങ്ങളും എമിറേറ്റ്സ് ഭരണാധികാരികളും ഷാര്‍ജയിലെ ഡോ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, അജ്മാനിലെ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി, ഫുജൈറയിലെ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി, ഉമ്മുല്‍ ഖുവൈനിലെ ഭരണാധികാരി ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല, റാസല്‍ഖൈമയിലെ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി എന്നിവര്‍ ഷോയില്‍ പങ്കെടുത്തു.
എയറോഡൈനാമിക്കായി രൂപകല്പന ചെയ്ത റെയില്‍ വാഗണ്‍ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിച്ചപ്പോള്‍, ആളുകള്‍ ആധുനികവും സൗകര്യപ്രദവുമായ കസേരകളില്‍ ഇരിക്കുന്നതായി കണ്ടു. ഇരുവശത്തും രണ്ട് സീറ്റുകള്‍ ഉണ്ടായിരുന്നു, എമിറാത്തികളും താമസക്കാരും ചെറുപ്പക്കാരും പ്രായമായവരും ശാന്തമായ അന്തരീക്ഷത്തില്‍ സംസാരിക്കുന്നതും ചിലര്‍ പത്രമോ പുസ്തകമോ വായിക്കുന്നതും കാണാന്‍ സാധിച്ചു. കുട്ടികളും മുതിര്‍ന്നവരും തീക്ഷ്ണതയോടെ ജനലിലൂടെ കൈ വീശുന്നുണ്ടായിരുന്നു. ശൈഖ് മുഹമ്മദ് അവരെ അഭിവാദ്യം ചെയ്യുകയും തിരികെ കൈവീശുകയും ചെയ്തു.
”എഴു എമിറേറ്റുകളെ ബന്ധിപ്പിച്ച് എങ്ങനെ സ്വപ്നം കാണാമെന്നും രാജ്യത്തിനായി എങ്ങനെ പരിശ്രമിക്കാമെന്നും ഈ പദ്ധതി എന്നെ പഠിപ്പിച്ചു. ഇത്തിഹാദ് റെയില്‍ വഴി ഞങ്ങളുടെ അധ്വാനത്തിന്റെ ഫലം നേരിട്ടു കാണുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് റെയില്‍വേ സിവില്‍ എഞ്ചിനീയര്‍ ഖുലൂദ് അല്‍ മസ്റൂയി പറഞ്ഞു.
ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിന്‍ അല്‍ റുവൈസ്, അല്‍ മിര്‍ഫ, ദുബായ്, ഷാര്‍ജ, അല്‍ ദൈദ്, അബുദാബി എന്നിവയുള്‍പ്പെടെ അല്‍ സിലയില്‍ നിന്ന് ഫുജൈറയിലേക്ക് യുഎഇയിലെ 11 നഗരങ്ങളെയും പ്രദേശങ്ങളെയും ബന്ധിപ്പിക്കും. 200 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ട്രെയിനില്‍ 400-ലധികം യാത്രക്കാര്‍ക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട്. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ യാത്രക്കാര്‍ക്ക് അബുദാബിയില്‍ നിന്ന് ദുബായിലെത്താന്‍ 50 മിനിറ്റും അബുദാബിയില്‍ നിന്ന് ഫുജൈറയിലെത്താന്‍ 100 മിനിറ്റും യാത്ര ചെയ്താല്‍ മതിയാകും. 2030 ആകുമ്പോഴേക്കും യാത്രക്കാരുടെ എണ്ണം പ്രതിവര്‍ഷം 36.5 ദശലക്ഷത്തിലധികം എത്തുമെന്നും പ്രതീക്ഷിക്കുന്നു.