e commerce sector : ഇ-കൊമേഴ്സ് അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്കോ??, യുഎഇയിൽ ഓണ്‍ലൈനായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരില്‍ വന്ന മാറ്റം എങ്ങനെ?? കണക്കുകൾ പരിശോധിക്കാം… - Pravasi Vartha
e commerce sector
Posted By editor Posted On

e commerce sector : ഇ-കൊമേഴ്സ് അഭൂതപൂര്‍വമായ വളര്‍ച്ചയിലേക്കോ??, യുഎഇയിൽ ഓണ്‍ലൈനായി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവരില്‍ വന്ന മാറ്റം എങ്ങനെ?? കണക്കുകൾ പരിശോധിക്കാം…

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും (മെന) ഇ-കൊമേഴ്സ് മേഖല e commerce sector അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിക്കുകകയാണ്. ഈ മേഖലയിലെ 91 ശതമാനം ഉപഭോക്താക്കളും കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായാണ് ഉല്‍പ്പന്നങ്ങള്‍ വാങ്ങിയതെന്ന് സമീപകാല റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും   ആഗോള പേയ്മെന്റ് സൊല്യൂഷന്‍ പ്രൊവൈഡര്‍ Checkout.com പുറത്തിറക്കിയ റിപ്പോര്‍ട്ട് കാണിക്കുന്നത്, മേനയിലുടനീളമുള്ള അഞ്ചിലൊന്ന് ഉപഭോക്താക്കളും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ഈത്തവണ ഓണ്‍ലൈനായി റീട്ടെയില്‍ ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നും 33 ശതമാനം പേര്‍ ഫാഷനും വസ്ത്രങ്ങള്‍ക്കുമായി ഓണ്‍ലൈനില്‍ കൂടുതല്‍ ഷോപ്പിംഗ് നടത്തുന്നുണ്ടെന്നുമാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8

ഇത് അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ആവാസവ്യവസ്ഥയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ ഏജന്‍സികളെയും സ്ഥാപിത കമ്പനികളെയും സ്റ്റാര്‍ട്ടപ്പുകളേയും തഴച്ചുവളരാന്‍ ഇത് സഹായിക്കുന്നുവെന്ന് അല്‍-ഫുട്ടൈം ഗ്രൂപ്പിന്റെ കാര്‍ഡ് & പേയ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പോള്‍ കാരി നിരീക്ഷിച്ചു. ഗവണ്‍മെന്റുകള്‍ റെഗുലേറ്ററി സാന്‍ഡ്ബോക്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ സജ്ജീകരിച്ചതും കൂടുതല്‍ ഫ്‌ലെക്‌സിബിള്‍ വിസ ഓപ്ഷനുകളും വാണിജ്യ ലൈസന്‍സിംഗുകള്‍ നല്‍കിയതും മേഖലയിലെ ബിസിനസുകളെ സഹായിച്ചുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെന സമ്പദ്വ്യവസ്ഥയുടെ ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളില്‍ ഒന്നാണ് ഭക്ഷ്യ വിതരണ സേവനങ്ങള്‍. ‘Checkout.com-ന്റെ ഡാറ്റ കാണിക്കുന്നത് 2022-ല്‍, പ്രാദേശിക ഉപഭോക്താക്കള്‍ എന്നത്തേക്കാളും കൂടുതല്‍ തവണ ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നുണ്ടെന്നാണ്. മേന ഉപഭോക്താക്കളില്‍ പകുതിയിലേറെയും (53 ശതമാനം) കഴിഞ്ഞ വര്‍ഷം ഓണ്‍ലൈനായി ഭക്ഷണം വാങ്ങി, 42 ശതമാനം മേന ഉപഭോക്താക്കളും 2021-നെ അപേക്ഷിച്ച് ഈ വര്‍ഷം കൂടുതല്‍ തവണ ഓണ്‍ലൈനായി ഭക്ഷണം വാങ്ങിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

”വ്യക്തികള്‍ക്കും ബിസിനസുകള്‍ക്കും സര്‍ക്കാരുകള്‍ക്കുമിടയില്‍ ഡിജിറ്റല്‍ പണത്തിന്റെ സുരക്ഷിതവും വിശ്വസനീയവും വേഗത്തിലുള്ളതുമായ ചലനമാണ് ഇന്നത്തെ ആഗോള സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത്,” വിസയിലെ ജിസിസി സീനിയര്‍ വൈസ് പ്രസിഡന്റും ഗ്രൂപ്പ് കണ്‍ട്രി മാനേജറുമായ ഡോ. സഈദ ജാഫര്‍ പറഞ്ഞു. അതേസമയം, യുഎഇ, സൗദി അറേബ്യ തുടങ്ങിയ വിപണികളിലെ ഉപഭോക്താക്കളില്‍ പകുതിയും ഈ വര്‍ഷം ബൈ-നൗ-പേ-ലേറ്റര്‍ (ബിഎന്‍പിഎല്‍) ഓപ്ഷനുകള്‍ ഉപയോഗിച്ചു, മേനയിലെ 67 ശതമാനം പേരും 2023-ല്‍ ഇത് ഉപയോഗിക്കാന്‍ സാധ്യതയേറെയാണ്.

അതേസമയം യുഎഇയിലെയും സൗദി അറേബ്യയിലെയും 18-35 വയസ് പ്രായമുള്ളവരില്‍ 55 ശതമാനം പേര്‍ക്കും അടുത്ത 12 മാസത്തിനുള്ളില്‍ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും ക്രിപ്റ്റോയിലൂടെയോ സ്റ്റേബിള്‍കോയിനുകളിലൂടെയോ പണം നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്നും സര്‍വേയില്‍ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *