criminal court
Posted By editor Posted On

criminal court : യുഎഇ: ജോലി രാജിവച്ച ശേഷം സ്ഥാപനത്തില്‍ നിന്ന് വന്‍തുകയുടെ സാധനങ്ങള്‍ മോഷ്ടിച്ചു, ശിക്ഷ വിധിച്ച് കോടതി

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

ജോലി രാജിവച്ച ശേഷം സ്ഥാപനത്തില്‍ നിന്ന് വന്‍തുകയുടെ സാധനങ്ങള്‍ മോഷ്ടിച്ചയാള്‍ക്ക് ശിക്ഷ വിധിച്ച് കോടതി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ഗാര്‍ഡായി ജോലി ചെയ്തിരുന്നയാള്‍ക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷയാണ് ക്രിമിനല്‍ കോടതി criminal court വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും.  വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 

ഇലക്ട്രിക്കല്‍ കേബിളുകള്‍, ചെമ്പ് കേബിളുകള്‍, സ്‌കാര്‍ഫോള്‍ഡിംഗ്, മറ്റ് വസ്തുക്കള്‍ എന്നിവ മോഷ്ടിക്കുകയും വില്‍ക്കുകയും ചെയ്തതിനാണ് ഇയാള്‍ ശിക്ഷിക്കപ്പെട്ടത്.
ഗാര്‍ഡ് ജോലി രാജിവെച്ചതിന് ശേഷം ആസൂത്രിതമായി ഇയാള്‍ സാധനങ്ങള്‍ മോഷ്ടിക്കുകയാണെന്ന് കമ്പനിക്ക് മനസ്സിലാക്കി. ഗോഡൗണിലെ സാധന സാമഗ്രികള്‍ പരിശോധിച്ചപ്പോള്‍ ഗാര്‍ഡ് 92,000 ദിര്‍ഹം വിലയുള്ള സാധനങ്ങള്‍ മോഷ്ടിക്കുകയും വിറ്റഴിക്കുകയും ചെയ്തതായി കണ്ടെത്തി.

വെയര്‍ഹൗസില്‍ നിന്ന് പ്രതി നിരന്തരം മോഷണം നടത്തിയന്നെ് കണ്ടെത്തിയതായി കമ്പനിയിലെ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ പബ്ലിക് പ്രോസിക്യൂഷന് മൊഴി നല്‍കി. ഇയാള്‍ കുറ്റം സമ്മതിച്ചുവെങ്കിലും തനിക്കെതിരെ മൊഴി നല്‍കിയ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് താന്‍ അങ്ങനെ ചെയ്തതെന്ന് വാദിച്ചു. എന്നാല്‍ തന്റെ വാദങ്ങള്‍ സമര്‍ത്ഥിക്കുവാനുള്ള തെളിവുകള്‍ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *