
uae police : രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പൊതുജനങ്ങള്‍ ധൈര്യത്തോടെ പുറത്തിറങ്ങുന്നു; തലയെടുപ്പോടെ യുഎഇയിലെ പോലീസ്, ചിത്രങ്ങള്‍ കാണാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
രാജ്യം 51ാം ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ തലയെടുപ്പോടെ യുഎഇയിലെ പോലീസ്. ഇരുനൂറോളം രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ സ്വന്തം രാജ്യത്തേക്കാള്‍ സുരക്ഷിതരായി യുഎഇയില്‍ കഴിയുന്നതിനുള്ള കടപ്പാട് പൊലീസ് uae police സംവിധാനത്തിനുള്ളതാണ്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും ലോകത്തിലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇയെ തലയെടുപ്പോടെ നിര്‍ത്തുന്നതില്‍ പ്രധാനികള്‍ പൊലീസ് തന്നെയാണ്. ചെറിയ സംവിധാനമായി തുടങ്ങി സാങ്കേതിക വിദ്യയുടെ ഏറ്റവും പുതിയ രൂപമായ നിര്‍മിത ബുദ്ധിവരെ ഉപയോഗിച്ചു രാജ്യത്തിനു സുരക്ഷ ഒരുക്കുന്ന പൊലീസിനു ദേശീയ ദിനത്തില്‍ രാജ്യം അഭിവാദ്യം അര്‍പ്പിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8

സ്ത്രീകളും പുരുഷന്മാരും കുട്ടികളും രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഭയാശങ്കകളില്ലാതെ സഞ്ചരിക്കുന്നതിനുള്ള ക്രെഡിറ്റ് സുരക്ഷാ സേനക്കുള്ളതാണ്.
യുഎഇ പിറവിയെടുക്കും മുന്‍പേ സുരക്ഷാ സംവിധാനത്തിന് അടിത്തറയായിരുന്നു. 1957ല്‍ അബുദാബി പൊലീസ് നിലവില്‍ വന്നു. ഭരണസിരാ കേന്ദ്രങ്ങളായ കൊട്ടാരങ്ങളുടെ സംരക്ഷണം, ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, സമീപ രാജ്യങ്ങളില്‍ നിന്ന് രാജ്യത്തേക്ക് വരുന്ന ജല വാഹനങ്ങളുടെ സുരക്ഷ, തര്‍ക്കങ്ങളിലും പരാതികളിലും ഉള്‍പ്പെടെ പ്രതികളെ പിടികൂടുക എന്നീ ദൗത്യങ്ങളിലായിരുന്നു ആദ്യം പൊലീസ്. 1966ല്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലമാക്കി. പരിശീലനക്കളരികളും ഒരുക്കി.

1965 ജൂണില്‍ ദുബായ് പൊലീസ് രൂപീകരിച്ചു. അന്നു മുതല്‍ 1973 വരെ ദുബായ് നായിഫ് കോട്ടയായിരുന്നു പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സ്. 1967ല്‍ ഷാര്‍ജ പൊലീസും അജ്മാന്‍ പൊലീസും വന്നു. 1965 മേയിലാണ് റാസല്‍ഖൈമ പൊലീസ് ഔദ്യോഗിക യൂണിഫോമിട്ട് രംഗത്തുവരുന്നത്. 100 അംഗങ്ങള്‍ മാത്രമുള്ള ചെറുസേനയായിരുന്നു അന്ന് അവര്‍. 1969 സെപ്റ്റംബറില്‍ ഫുജൈറ പൊലീസ് രംഗത്തെത്തി. 1967 ഒക്ടോബറില്‍ ഉമ്മുല്‍ഖുവൈനില്‍ പൊലീസ് സംവിധാനമുണ്ടായി.

ഓരോ ദിവസവും പുതുക്കപ്പെടുകയാണ് പൊലീസ്. ഇത്രയേറെ രാജ്യങ്ങളില്‍ പൗരന്മാര്‍ ഒരുമിച്ചു കഴിയുന്ന രാജ്യത്തു സുരക്ഷ ഒരുക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍, കാര്യമായ അക്രമണങ്ങളോ അനിഷ്ട സംഭവങ്ങളോ ഇല്ലാതെ അവര്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നു. രാജ്യത്തുള്ള ഓരോ വ്യക്തിയുടെയും വിവരങ്ങള്‍ ഒരു വിരല്‍ത്തുമ്പില്‍ പൊലീസിനു ലഭ്യമാണ്. ആഡംബര കാറുകളും ഹെലികോപ്റ്ററുകളും ഡ്രോണുകളും യോട്ടുകളും സ്പീഡ് ബോട്ടുകളും അടക്കം എല്ലാ ഗതാഗത സൗകര്യങ്ങളും പൊലീസിനുണ്ട്.
Comments (0)