uae malls
Posted By editor Posted On

uae malls : യുഎഇ ദേശീയദിനം: വ്യത്യസ്ത ആഘോഷങ്ങളുമായി വിവിധ മാളുകള്‍

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

യുഎഇ ദേശീയദിനത്തോട് അനുബന്ധിച്ച് വ്യത്യസ്ത ആഘോഷങ്ങളുമായി വിവിധ മാളുകള്‍.  നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും  ലുലു ഗ്രൂപ്പ് ഷോപ്പിങ് മാള്‍ ആന്‍ഡ് മാനേജ്‌മെന്റ് ഡിവിഷന്‍, ലൈന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രോപ്പര്‍ട്ടി uae malls എന്നിവ തങ്ങളുടെ ദുബായ്, വടക്കന്‍ എമിറേറ്റ് എന്നിവിടങ്ങളിലെ ഷോപ്പിങ് മാളുകളില്‍ യുഎഇയുടെ 51-ാമത് ദേശീയദിനം ആഘോഷിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 വിവിധ പരിപാടികളും തത്സമയ പ്രകടനങ്ങളും മാള്‍ ഓഫ് ഉമ്മുല്‍ഖുവൈന്‍, റാക് മാള്‍, ലുലു മാള്‍ ഫുജൈറ, ഷാര്‍ജ സെന്‍ട്രല്‍, സിലിക്കണ്‍ സെന്‍ട്രല്‍ എന്നിവിടങ്ങളില്‍ ഇന്നു വൈകിട്ട് ആറു മുതല്‍ നടക്കും.

ഇന്നും നാളെയും പരേഡ്, നാലിനു തനൂറ നൃത്ത പരിപാടി എന്നിവ ലുലു മാള്‍ ഫുജൈറയില്‍ നടക്കും. തത്സമയ ഹബ്ബാന്‍ നൃത്തവും ആസ്വദിക്കാം. ഇവിടെയും മൈലാഞ്ചിച്ചിത്രം വരയ്ക്കാം. മാള്‍ ഓഫ് ഉമ്മുല്‍ ഖുവൈനിലും മറ്റു മാളുകളിലും വിവിധ പരിപാടികള്‍ അവധി ദിവസങ്ങളില്‍ അരങ്ങേറും.
സിലിക്കണ്‍ സെന്‍ട്രലിലെ സന്ദര്‍ശകര്‍ക്ക് നാലിനു ദേശീയ ദിന പരേഡ് ആസ്വദിക്കാം. ഇന്ന് അല്‍ ഹബ്ബാന്‍ പെര്‍ഫോമേഴ്സ്, മൈലാഞ്ചി കല, ഫാല്‍ക്കണ്‍ സംഗമം എന്നിവയുണ്ടാകും. തനൂറയും ഉണ്ടായിരിക്കും. ഇന്ന് റാക് മാളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് മനോഹരമായ മൈലാഞ്ചിച്ചിത്രം വരയ്ക്കാം. ഒപ്പം ഒരു ഫാല്‍ക്കണിനെയും അടുത്തുകാണാം. വ്യത്യസ്ത ആഘോഷങ്ങളില്‍ ഭാഗമാകാനുള്ള മികച്ച അവസരമാണ് പ്രവാസികള്‍ക്കടക്കം ലഭിക്കുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *