
dubai rare photos : ഷെയ്ഖ് മുഹമ്മദിന്റെ വിവാഹം മുതല്‍ എക്സ്പോ വരെ: ദുബായുടെ പ്രത്യേക നിമിഷങ്ങള്‍ പകര്‍ത്തി ഇന്ത്യന്‍ പ്രവാസി, അപൂര്‍വ ഫോട്ടോകള്‍ കാണാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
മരുഭൂമിയിലെ മരുപ്പച്ചയില്‍ നിന്ന് സാങ്കേതികമായി പുരോഗമിച്ച കോസ്മോപൊളിറ്റന്‍ ടൂറിസ്റ്റ് കേന്ദ്രമായി മാറിയ നഗരമാണ് ദുബായ്. അനവധി മാറ്റങ്ങള്‍ക്കാണ് യുഎഇയിലെ ഈ എമിറേറ്റ് സാക്ഷ്യം വഹിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും രാജ്യം 51-ാം ദേശീയ ദിനം ആഘോഷിക്കുന്ന ഈ വേളയില്‍ 76-കാരനായ ഇന്ത്യന്‍ പ്രവാസി ദുബായുടെ പ്രത്യേക നിമിഷങ്ങള്‍ പകര്‍ത്തിയ അപൂര്‍വ ഫോട്ടോകള്‍ dubai rare photos പുറത്തുവിട്ടിരിക്കുകയാണ്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 ദുബായ് പോലീസിന്റെ ഫോട്ടോഗ്രാഫി വിഭാഗം മേധാവിയായിരുന്ന ഒന്നാം വാറന്റ് ഓഫീസര്‍ (റിട്ടയേര്‍ഡ്) മുഷ്താഖ് അഹമ്മദ് 2018-ല്‍ വിരമിക്കുന്നത് വരെ 41 വര്‍ഷമായി നഗരത്തിന്റെ വികസനം തന്റെ ലെന്‍സിലൂടെ പകര്‍ത്തിയിരുന്നു. ദുബായുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങള്‍ അദ്ദേഹം നേരിട്ട് കണ്ടിരുന്നു. മുഷ്താഖ് അഹമ്മദ് പകര്‍ത്തിയ അപൂര്‍വ ഫോട്ടോകള്‍ കാണാം.

ദുബായ് പോലീസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍ക്ക് ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങള്‍ കാണാനും സാധിച്ചു. ‘ഒരിക്കല്‍, ഞങ്ങള്‍ ഓസ്ട്രേലിയയില്‍ പോയപ്പോള്‍, ഒരു പ്രത്യേക ലാബ് എന്നെ ആകര്‍ഷിച്ചുവെന്ന് ഞാന്‍ ഓര്‍ക്കുന്നു. എന്നാല്‍ ഇന്ന്, ലോകത്തിലെ ഏറ്റവും നൂതനമായ സാങ്കേതിക വിദ്യകളിലൊന്നാണ് യുഎഇയിലുള്ളത്. ലോകത്തിലെ എല്ലായിടത്തു നിന്നുമുള്ള ആളുകള്‍ നമ്മില്‍ നിന്ന് പഠിക്കാന്‍ വരുന്നു, അതാണ് ഈ രാജ്യത്തെ നേതാക്കള്‍ക്കുള്ള കാഴ്ചപ്പാട്, ” മുഷ്താഖ് അഹമ്മദ് പറഞ്ഞു.

ലഫ്റ്റനന്റ് ജനറല്‍ ധാഹി ഖല്‍ഫാന്‍ തമീം, ദുബായ് പോലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍രി എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചത് മികച്ച അനുഭവമായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.





Comments (0)