
uae national day celebrations : യുഎഇ ദേശീയ ദിനം: രാജ്യമെമ്പാടും വര്‍ണ ശഭളമായ ആഘോഷങ്ങള്‍, വിസ്മയിപ്പിക്കുന്ന പരിപാടികള്‍ കാണാന്‍ ഈ സ്ഥലങ്ങള്‍ സന്ദര്‍ശിക്കൂ
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
യുഎഇയുടെ 51-ാമത് ദേശീയ ദിനാഘോഷങ്ങള്‍ ഇന്നാണ് ഔദ്യോഗികമായി കോടിയേറുന്നത്. രാജ്യത്തുടനീളമുള്ള നിവാസികള്‍ നീണ്ട വാരാന്ത്യത്തെ പരമാവധി പ്രയോജനപ്പെടുത്താനുള്ള uae national day celebrations ഒരുക്കത്തിലാണ്. ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം യുഎഇ ആകാശം വര്‍ണ്ണപ്രഭ ചൊരിയുന്ന വെടിക്കെട്ട് പ്രദര്‍ശനം നിരവധി സ്ഥലങ്ങളിലാണ് നടക്കുന്നത്. ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം രാജ്യത്തുടനീളമുള്ള ഏറ്റവും വിസ്മയിപ്പിക്കുന്ന വെടിക്കെട്ട് കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന ചില സ്ഥലങ്ങള്‍ ഇവയൊക്കെയാണ്.
ഗ്ലോബല്‍ വില്ലേജ്
എല്ലാ വെള്ളിയും ശനിയാഴ്ചയും രാത്രി 9 മണിക്ക് നടക്കുന്ന ഗ്ലോബല്‍ വില്ലേജ് മ്യൂസിക്കല്‍ ഫയര്‍ വര്‍ക്ക് ഷോയില്‍ ആകാശത്ത് മനോഹരമായ നിറങ്ങള്‍ പെയ്യും. ദേശീയ ദിനത്തില്‍ പ്രചോദിതമായ പടക്കങ്ങള്‍ അവയില്‍ ഏറ്റവും സവിശേഷമായിരിക്കുമെന്ന് ഉറപ്പാണ്.
ബ്ലൂവാട്ടര്‍ ഐസ്ലാന്റ്
ഡിസംബര്‍ 2 ന് രാത്രി 8 മണിക്ക് ബ്ലൂവാട്ടേഴ്സിന് മുകളില്‍ കരിമരുന്ന് പ്രയോഗം പ്രകാശിക്കും. മൈലാഞ്ചി കലാകാരന്മാരും പ്രാദേശിക കരകൗശല വിദഗ്ധരും യുഎഇയുടെ പൂര്‍വ്വികരുടെ പാരമ്പര്യം നിലനിര്‍ത്തുന്നവരുമായി നിരവധി കലാപ്രഭികളുടെ പരിപാടികളും ഇവിടെ ഉണ്ടാകും. ദ്വീപിന്റെ തുറന്ന വഴികളിലൂടെ എമിറാത്തി നാടോടി രാഗങ്ങള്‍ അതിഥികളെ രസിപ്പിക്കും.
ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍
ഇന്ന് ഡിസംബര്‍ 2 ന് രാത്രി 8 മണിക്ക് ആരംഭിക്കുന്ന എ-ലിസ്റ്റര്‍ ആര്‍ട്ടിസ്റ്റ് ഫയീസ് അല്‍ സയീദിന്റെ സംഗീതക്കച്ചേരിയോടെയാണ് മാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമിടുന്നത്. കൂടാതെ രാത്രി 9 മണിക്ക് പ്രത്യേകം കോറിയോഗ്രാഫ് ചെയ്ത ഇമാജിന്‍ വെടിക്കെട്ട് ഷോയും യുഎഇ പതാകയുടെ നിറങ്ങളില്‍ ആകാശത്ത് പ്രകാശിപ്പിക്കും. രാത്രി 9.15 ന് ഡിജെ ബ്ലിസിന്റെ ത്രില്ലിംഗ് പ്രകടനവും ഉണ്ടാകും.
ദി പോയിന്റ്, പാം ജുമൈറ
ഈ ദേശീയ ദിനത്തില്‍ ദി പോയിന്റിലെ അതിമനോഹരമായ കാഴ്ചകളും വെടിക്കെട്ട് പ്രകടനവും കാണാന്‍ ആഗ്രഹിക്കുന്ന താമസക്കാര്‍ക്ക് ഡിസംബര്‍ 2-ന് രാത്രി 9 മണിക്ക് മനോഹരമായ പാം ഫൗണ്ടന്‍ ഷോ സൗജന്യമായി കാണാവുന്നതാണ്.
ബവാബത്ത് അല്‍ ഷര്‍ഖ് മാള്‍
ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ പടക്ക പ്രദര്‍ശനത്തിന് ആതിഥേയത്വം വഹിക്കുന്നതിനായി മാള്‍ തയാറായിരിക്കുകയാണ്. ഡിസംബര്‍ 2 ന് രാത്രി 9 മണിക്കാണ് വെടിക്കെട്ട്. അബുദാബിയുടെ ആകാശം രാജ്യത്തിന്റെ ദേശീയ നിറങ്ങളാല്‍ പ്രകാശിക്കും.
ബീച്ച്, ജെബിആര്‍
ഇന്ന് രാത്രി 8 മണിക്ക് ജെബിആറിനും ബ്ലൂവാട്ടറിനും എതിര്‍വശത്തുള്ള ദി ബീച്ചിലെ പ്രകാശമാനമായ കരിമരുന്ന് പ്രയോഗങ്ങള്‍ ഉണ്ടാകും. ഈ ലക്ഷ്യസ്ഥാനങ്ങളില്‍ ഉടനീളം ലഭ്യമായ സ്വാദിഷ്ടമായ ഭക്ഷണപാനീയങ്ങളും കാണികള്‍ക്ക് ആസ്വദിക്കാം. ഡിസംബര്‍ 2 മുതല്‍ 4 വരെ ലഭിക്കുന്ന പ്രത്യേക ഓഫറുകളും ഇവിടെയെത്തുന്നവര്‍ക്ക് പ്രയോജനപ്പെടുത്താം. ദി വാക്ക്, ജെബിആര്‍ എന്നിവിടങ്ങള്‍ 1.7 കിലോമീറ്റര്‍ പ്രൊമെനേഡ് പടക്കങ്ങളുടെയും തത്സമയ വിനോദങ്ങളുടെയും ഉജ്ജ്വലമായ പ്രദര്‍ശനത്തിനായി ഒരുങ്ങുകയാണ്. മൈലാഞ്ചി, കരകൗശലവസ്തുക്കള്‍, ഫാല്‍ക്കണ്‍റി എന്നിവയാണ് സന്ദര്‍ശകരെ കാത്തിരിക്കുന്ന മറ്റ് ആകര്‍ഷണങ്ങള്‍. ഒപ്പം നാടോടി ബാന്‍ഡുകളുടെ തത്സമയ പരിപാടികളും ഉണ്ടാകും.
അല്‍ സീഫ്
രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തിന്റെ വാസ്തുവിദ്യയും അന്തരീക്ഷവും കൊണ്ട് സമ്പന്നമാണ് ഈ ക്രീക്ക് സൈഡ് ഡെസ്റ്റിനേഷന്‍. ഈ ദേശീയ ദിനത്തില്‍ അറേബ്യന്‍ ഹോസ്പിറ്റാലിറ്റി, തത്സമയ ഷോകള്‍, അതിശയിപ്പിക്കുന്ന കരിമരുന്ന് പ്രദര്‍ശനം എന്നിവയിലൂടെ കാണികളെ ആകര്‍ഷിക്കുകയാണ് അല്‍സീഫ്.
Comments (0)