
uae amazing growth : ലോക രാജ്യങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന പാരമ്പര്യം, സ്വപ്‌ന കുതിപ്പുമായി യുഎഇ ഇന്ന് 51-ാം പിറന്നാള്‍ ആഘോഷിക്കുന്നു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ലോക രാജ്യങ്ങളെ നെഞ്ചോടു ചേര്‍ക്കുന്ന പാരമ്പര്യമാണ് യുഎഇയ്ക്കുള്ളത്. വിസ്മയിപ്പിക്കുന്ന വളര്‍ച്ച കൊണ്ട് ഞെട്ടിക്കുകയാണ് രാജ്യം. സ്വപ്‌ന കുതിപ്പുമായി യുഎഇ ഇന്ന് 51-ാം പിറന്നാള്‍ ആഘോഷിക്കുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വികസനത്തിന്റെ പടവുകള്‍ അതിവേഗം കീഴടക്കി മുന്നേറുന്ന അറേബ്യന്‍ ഐക്യനാട് 51 വര്‍ഷങ്ങള്‍ uae amazing growth ഗംഭീരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
49 വര്‍ഷം കഴിഞ്ഞുള്ള രാജ്യത്തെ സ്വപ്നം കണ്ടുകൊണ്ടാണ് ഈ പിറന്നാള്‍ യുഎഇ ആഘോഷിക്കുന്നത്. 2071ല്‍ 100 പിന്നിടുമ്പോള്‍ യുഎഇയുടെ മുഖം എന്താവണമെന്ന വിശാല ദീര്‍ഘ വീക്ഷണം രാജ്യത്തെ ജനങ്ങളുമായി പങ്കുവച്ചാണ് ഭരണാധികാരികള്‍ ദേശീയദിന സന്ദേശം നല്‍കുന്നത്. സ്വപ്നങ്ങളെല്ലാം യാഥാര്‍ഥ്യമാക്കിയ കുതിപ്പിന്റെ ചരിത്രമാണ് രാജ്യത്തിന്റേത്. മരുഭൂമിയില്‍ നിന്ന് യുഎഇയുടെ സ്വപ്നങ്ങള്‍ ഇന്ന് ബഹിരാകാശത്തോളം എത്തി. ചന്ദ്രോപരിതലത്തിലെ പഠനത്തിന് സ്വന്തമായി പേടകം അയയ്ക്കുന്നതിലേക്ക് വളര്‍ന്ന യുഎഇ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കാകെ വഴികാട്ടിയായി മാറി.
സഖ്യനാടുകളായി അറിയപ്പെട്ടിരുന്ന അബുദാബി, ദുബായ്, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നീ 6 പ്രവിശ്യകള്‍ ചേര്‍ന്ന് 1971 ഡിസംബര്‍ 2ന് യുഎഇ എന്ന ഒറ്റ രാജ്യമായി. 1972 ഫെബ്രുവരി 10ന് റാസല്‍ഖൈമയും ചേര്‍ന്നതോടെ യുഎഇയ്ക്ക് സപ്ത എമിറേറ്റിന്റെ തിളക്കവും ശക്തിയും കൈവന്നു. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെയും രാഷ്ട്ര ശില്‍പി ഷെയ്ഖ് റാഷിദ് ബിന്‍ സഈദ് അല്‍ മക്തൂമിന്റെയും നേതൃത്വത്തില്‍ ദുബായിലെ അല്‍ദിയാഫ പാലസില്‍ (യൂണിയന്‍ ഹൗസ്) ആയിരുന്നു ആ ചരിത്ര പ്രഖ്യാപനം.
ഖത്തറും ബഹ്‌റൈനും ഫെഡറേഷനില്‍ ചേരാന്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. സ്വന്തമായി കറന്‍സി പോലും ഇല്ലാതിരുന്ന 7 എമിറേറ്റുകളും ഒന്നായപ്പോള്‍ രൂപപ്പെട്ടത് കെട്ടുറപ്പുള്ള രാജ്യവും വികസന കാഴ്ചപ്പാടുകളും ശക്തമായ സാമ്പത്തിക അടിത്തറയുമാണ്. ഇന്ന് ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ ഒന്നാമതാണ് യുഎഇ. കറന്‍സിയും ശക്തമായ നിലയിലാണ്.
1958ല്‍ പരീക്ഷണാര്‍ഥം എണ്ണ ഖനനം ചെയ്തതോടെ ആരംഭിച്ച വികസന കുതിപ്പ് കൂടുതല്‍ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തി ഇന്നും തുടരുകയാണ്. എണ്ണയില്‍ നിന്നുള്ള വരുമാനംകൊണ്ട് സമസ്ത മേഖലകളിലും മാതൃകാപരമായ വികസനമാണ് കാഴ്ചവച്ചത്. ഇനിയുള്ളത് എണ്ണയിതര വരുമാനത്തിലേക്കുള്ള ചുവടുമാറ്റമാണ്. എണ്ണയിതര വരുമാന സ്രോതസ്സുകള്‍ ശക്തമാക്കുന്നതിലാണ് രാജ്യം ഊന്നല്‍ നല്‍കുന്നത്.
ബറാക ആണവോര്‍ജ പദ്ധതി, ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബുര്‍ജ് ഖലീഫ, ഏറ്റവും നീളം കൂടിയ ഡ്രൈവറില്ലാ ദുബായ് മെട്രോ, മേഖലയിലെ ഏറ്റവും വലിയ ഉല്ലാസ കേന്ദ്രങ്ങള്‍ തുടങ്ങി നേട്ടങ്ങളുടെ പട്ടികയ്ക്ക് നീളമേറെ. ലോകോത്തര വിദ്യാഭ്യാസം യുഎഇയില്‍ സാധ്യമാക്കുന്നതിനായി രാജ്യാന്തര യൂണിവേഴ്‌സിറ്റികളെ യുഎഇയിലെത്തിച്ചു. ലോകത്തെ പ്രശസ്ത സര്‍വകലാശാലകളുടെ പട്ടികയില്‍ ഖലീഫ യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ഷാര്‍ജ, യുഎഇ യൂണിവേഴ്‌സിറ്റി, ന്യൂയോര്‍ക്ക് യൂണിവേഴ്‌സിറ്റി അബുദാബി തുടങ്ങിയവ ഇടംപിടിച്ചു.
2019 സെപ്റ്റംബറില്‍ ഹസ്സ അല്‍ മന്‍സൂരിയെ ബഹിരാകാശ നിലയത്തില്‍ എത്തിച്ച് ചരിത്രം സൃഷ്ടിച്ച യുഎഇ 2023ല്‍ സുല്‍ത്താന്‍ അല്‍ നെയാദിയെ അയക്കാനുള്ള അവസാന വട്ട ഒരുക്കത്തിലാണ്. 6 മാസം ബഹിരാകാശ നിലയത്തില്‍ കഴിയുന്ന ആദ്യ അറബ് ബഹിരാകാശ സഞ്ചാരിയാകാനുള്ള ഒരുക്കത്തിലാണ് നെയാദി. ഇതോടെ ദീര്‍ഘകാലത്തേക്ക് ബഹിരാകാശ സഞ്ചാരിയെ അയയ്ക്കുന്ന പതിനൊന്നാമത്തെ രാജ്യമാകും യുഎഇ.
വിവിധ മതസ്ഥര്‍ക്ക് വിശ്വാസം അനുസരിച്ച് ജീവിക്കാനും പ്രാര്‍ഥിക്കാനുമുള്ള സൗകര്യമുണ്ട് ഈ രാജ്യത്ത്. മസ്ജിദും ദേവാലയങ്ങളും ക്ഷേത്രവും ഗുരുദ്വാരയുമെല്ലാം ഒരുമിച്ച് ഒരു മതില്‍ക്കെട്ടിനുള്ളില്‍ പ്രവര്‍ത്തിക്കുന്നു. 68 നൂറ്റാണ്ടിലെ ക്രൈസ്തവ ആശ്രമത്തിന്റെ ശേഷിപ്പുകള്‍ നവംബറില്‍ ഉമ്മുല്‍ഖുവൈനിലെ സിന്നിയ ദ്വീപില്‍നിന്ന് കണ്ടെടുത്തിരുന്നു. 1400 വര്‍ഷം പഴക്കമുള്ള ക്രൈസ്തവ ദേവാലയ ശേഷിപ്പുകളും 1990ല്‍ സര്‍ ബനിയാസ് ദ്വീപില്‍ കണ്ടെത്തി. ഇവയെല്ലാം ഈ നാടിന്റെ മതസഹിഷ്ണുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നു.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 192 രാജ്യക്കാര്‍ യുഎഇയില്‍ സമാധാനത്തോടെ ജീവിക്കുന്നത് ഈ രാജ്യത്തെ സുരക്ഷയും ഭരണാധികാരികളുടെ കരുതലും വെളിവാക്കുന്നു. 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യക്കാര്‍ ഉള്‍പ്പെടെ ഇവിടെ വസിക്കുന്ന വിദേശികള്‍ക്ക് യുഎഇ രണ്ടാംവീടാണ്. അതുകൊണ്ടാണ് ഈ രാജ്യത്തിന്റെ ആഘോഷം ഇത്രയും രാജ്യക്കാര്‍ക്ക് ആഘോഷമാകുന്നത്. ഇന്ത്യന്‍ സംഘടനകളെല്ലാം വിപുലമായ പരിപാടികളോടെ യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു.
ആഗോള നിക്ഷേപകരുടെയും പ്രഫഷനലുകളുടെയും അതിവിദഗ്ധരുടെയും കേന്ദ്രമായ യുഎഇ ഒന്നര ലക്ഷത്തിലേറെ പേര്‍ക്ക് ഇതിനകം ഗോള്‍ഡന്‍ വീസ നല്‍കിയിട്ടുണ്ട് രാജ്യം. വന്‍ നിക്ഷേപകര്‍, വ്യവസായ സംരംഭകര്‍, പ്രഫഷനലുകള്‍, ഗവേഷകര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യം, ഗവേഷണം, സാങ്കേതികം തുടങ്ങി വിവിധ മേഖലകളിലെ അതിവിദഗ്ധര്‍, കലാസാംസ്‌കാരിക പ്രവര്‍ത്തകര്‍, മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികള്‍ എന്നിങ്ങനെ പട്ടിക നീളും.
Comments (0)