
new uae bank note : ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ 1000 ദിര്‍ഹത്തിന്റെ നോട്ട് പുറത്തിറക്കി യുഎഇ; ചിത്രങ്ങൾ കാണാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
51-ാം ദേശീയ ദിനത്തോടനുബന്ധിച്ച്, യുഎഇ സെന്‍ട്രല്‍ ബാങ്ക് പുതിയ 1,000 ദിര്‍ഹം നോട്ട് പുറത്തിറക്കി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും വളരെയധികം സവിശേഷതകള്‍ നിറഞ്ഞതാണ് പുതുതായി പുറത്തിറക്കിയ 1000 ദിര്‍ഹം നോട്ട് new uae bank note . ഷെയ്ഖ് സായിദിന്റെ ചിത്രം ഉള്‍പ്പെടുന്ന നോട്ടില്‍ രാജ്യത്തിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ചില നിമിഷങ്ങളും ചിത്രീകരിച്ചിരിക്കുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 ബഹിരാകാശ പര്യവേക്ഷണങ്ങള്‍, ക്ലീന്‍ എനര്‍ജി, ഹോപ്പ് പ്രോബ്, ബറാക്ക ന്യൂക്ലിയര്‍ പവര്‍ പ്ലാന്റ് എന്നിവയുടെ ചിത്രങ്ങളും പുതിയ 1,000 ദിര്‍ഹം നോട്ടില്‍ കാണാം.
യുഎഇയുടെ സമീപ വര്‍ഷങ്ങളിലെ പ്രധാന നാഴികക്കല്ലുകളെ മാത്രമല്ല, അവ സംഭവിക്കാന്‍ കാരണമായ മഹത്തായ ദര്‍ശനത്തെയും കുറിച്ചുള്ള വിവരങ്ങളും നോട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുന്‍വശത്ത് യുഎഇയുടെ സ്ഥാപക പിതാവിന്റെ ചിത്രം സ്‌പേസ് തീം ലേഔട്ടിന്റെ മധ്യത്തില്‍ സ്ഥാപിച്ചിരിക്കുന്നു.

അദ്ദേഹത്തിന്റെ ചിത്രത്തിന് അടുത്തായി ഒരു സ്പേസ് ഷട്ടില്‍ ഉണ്ട്, ഹോപ്പ് പ്രോബ് അതിനു മുകളിലാണ്. യുഎഇ സെന്‍ട്രല്‍ ബാങ്ക് പറയുന്നതനുസരിച്ച്, 1976-ല്‍ ഷെയ്ഖ് സായിദും നാസയുടെ പയനിയര്‍മാരും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് ഈ ഡിസൈന്‍.

പുതിയ നോട്ട് 2023 ആദ്യ പകുതിയില്‍ സെന്‍ട്രല്‍ ബാങ്ക് ശാഖകളിലും എടിഎമ്മുകളിലും ലഭ്യമാകും. പുതിയ നോട്ട് ലഭിച്ചു തുടങ്ങിയാലും നിലവിലെ 1000 ദിര്‍ഹം നോട്ട് പ്രചാരത്തില്‍ തുടരുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
Comments (0)