
national day babies : യുഎഇയുടെ 51-ാം ദേശീയ ദിനത്തില്‍ തങ്ങളുടെ കുഞ്ഞുങ്ങളെ സ്വാഗതം ചെയ്ത് ദമ്പതികള്‍
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
51-ാം ദേശീയ ദിനത്തില്‍ ജനിച്ച ആദ്യ കുഞ്ഞുങ്ങളെ അര്‍ദ്ധരാത്രിയോടെ സ്വാഗതം ചെയ്ത് national day babies യുഎഇ. അബുദാബി ബുര്‍ജീല്‍ ഹോസ്പിറ്റലില്‍ പുലര്‍ച്ചെ 12.01 നാണ് ഗസല്‍ ഹംസ അല്‍ ഖുറാന്‍ ജനിച്ചത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും പ്രത്യേക ദിവസത്തില്‍ പുലര്‍ച്ചെ ജനിച്ച ആദ്യത്തെ കുഞ്ഞുങ്ങളില്‍ ഒരാളാണ് ഗസല്‍. ജോര്‍ദാനിയന്‍ ദമ്പതികളായ നദീന്‍ അല്‍ ഖുറാനും ഹംസ മുഹമ്മദിനും ജനിച്ച പെണ്‍കുഞ്ഞിന് 3.6 കിലോഗ്രാം ഭാരമുണ്ടായിരുന്നു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും
അമ്മയെ പരിചരിച്ച ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി കണ്‍സള്‍ട്ടന്റ് ഡോ ഫാഡി ജോര്‍ജസ് ഹാക്കെവും ദമ്പതികളുടെ സന്തോഷത്തില്‍ പങ്കു ചേര്‍ന്നു. ”ഈ പ്രത്യേക ദിനത്തില്‍ കുഞ്ഞിന് ഗസല്‍ നല്‍കി അനുഗ്രഹങ്ങള്‍ ചൊരിഞ്ഞതിന് സര്‍വശക്തനോട് ഞങ്ങള്‍ നന്ദി പറയുന്നു. ഞങ്ങളുടെ ഏറ്റവും പുതിയ കുടുംബാംഗത്തെ സ്വാഗതം ചെയ്യുന്നതില്‍ സന്തുഷ്ടരാണ്. ബുര്‍ജീല്‍ ഹോസ്പിറ്റല്‍ നല്‍കുന്ന മികച്ച സേവനത്തിന് എന്റെ ആത്മാര്‍ത്ഥമായ നന്ദി അറിയിക്കാനും ഞാന്‍ ആഗ്രഹിക്കുന്നു” കുഞ്ഞിന്റെ പിതാവ് മുഹമ്മദ് പറഞ്ഞു.
ഷാര്‍ജയിലെ എന്‍എംസി റോയല്‍ ഹോസ്പിറ്റലില്‍ പുലര്‍ച്ചെ 12.01 ന് അല്‍മാസ് എന്ന പെണ്‍കുഞ്ഞ് ജനിച്ചു. ഇതിനകം രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളായ സിറിയന്‍ സ്വദേശികള്‍ക്ക് അഭിമാനമായിരുന്നു അവള്‍.
അബുദാബിയിലെ മെഡിയര്‍ ഹോസ്പിറ്റലില്‍, മറ്റൊരു സിറിയന്‍ പ്രവാസി ദമ്പതികള്‍ തങ്ങളുടെ മൂന്നാമത്തെ കുഞ്ഞിനെ പുലര്‍ച്ചെ 12.01 ന് സ്വീകരിച്ചു. റുഗണ്ട മുസ്തഫ ആന്‍ഗ്രോ എന്ന പെണ്‍കുഞ്ഞിന് 3.130 കിലോഗ്രാം ഭാരമുണ്ട്.
ഷാര്‍ജയിലെ എന്‍എംസി റോയല്‍ ഹോസ്പിറ്റലില്‍ പുലര്‍ച്ചെ 12.07 ന് സിറിയന്‍ മാതാപിതാക്കളായ നൂറിനും നജ്ം എഡിനും കുഞ്ഞ് ജനിച്ചു. മെഹദ്ദീന്‍ എന്നു പേരിട്ട കുഞ്ഞിന്റെ ഭാരം 2.98 കിലോയാണ്.
അബുദാബിയിലെ എന്‍എംസി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ ഫിലിപ്പിനോ മാതാപിതാക്കള്‍ക്ക് പുലര്‍ച്ചെ 12:38 ന് പെണ്‍കുഞ്ഞ് പിറന്നു. 3.36 കിലോഗ്രാം ഭാരമുള്ള ബേബി സ്‌കോട്ടി അലക്സിസിന്റെ മാതാപിതാക്കള്‍ കേ കാബുഗാവോ ഡെല്‍ഫിനും അലജാന്‍ഡ്രോ ജെറമിയാസിനുമാണ്.
Comments (0)