
lulu hypermarket : യുഎഇ : വില കുറവില്‍ സാധനങ്ങള്‍ വാങ്ങാം, ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ ഖൈര്‍ അല്‍ ഇമാറാത്ത് ക്യാംപെയിന് ആരംഭിച്ചു
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് കൂടുതല്‍ വില കുറവില്‍ സാധനങ്ങള്‍ വാങ്ങാം. പ്രാദേശികമായി നട്ടു വിളവെടുക്കുന്ന പഴം, പച്ചക്കറികള്‍ നേരിട്ടു വാങ്ങാന്‍ ലുലുവിലൂടെ lulu hypermarket വില്‍ക്കാന്‍ കരാര്‍ ഒപ്പിട്ടു. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും കരാര്‍ പ്രകാരം യുഎഇയില്‍ ഉല്‍പാദിപ്പിച്ച തനി നാടന്‍ പച്ചക്കറികള്‍ ലുലുവില്‍ എത്തി.
തക്കാളി, ബീന്‍സ്, വെണ്ട, വഴുതന, ക്യാപ്‌സിക്കം, ക്യാരറ്റ്, ബീറ്റ് റൂട്ട്, കൂസ, ലറ്റിയൂസ്, കാബേജ്, കോളി ഫ്‌ലവര്‍, ബ്ലൂബെറി, സ്‌ട്രോബറി, റാസ്ബറി തുടങ്ങിയവയ്ക്ക് ഏതാണ്ട് 4 ദിര്‍ഹത്തോളം വിലക്കുറവുമുണ്ട്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 പ്രാദേശിക ഉല്‍പന്നങ്ങളുടെ പ്രചരണാര്‍ഥം ഖൈര്‍ അല്‍ ഇമാറാത്ത് ക്യാംപെയിനില്‍ ഇവ പ്രത്യേകമായി പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്. അതേസമയം നാട്ടിലെ കര്‍ഷകരില്‍നിന്ന് ശേഖരിച്ച് എയര്‍പോര്‍ട്ടില്‍ എത്തിച്ച് വിമാനത്തില്‍ വരുന്ന പച്ചക്കറികള്‍ക്ക് താരതമ്യേന വില കൂടുമെന്നതാണ് വ്യത്യാസം.
വര്‍ഷത്തില്‍ 15,000 ടണ്‍ പഴം, പച്ചക്കറികള്‍ വില്‍പന നടത്തുന്നത് സംബന്ധിച്ച കരാറില്‍ ലുലു ഗ്രൂപ്പ് സിഇഒ സൈഫി രൂപാവാലയും എലൈറ്റ് അഗ്രോ ഹോള്‍ഡിങ്ങ് സിഇഒ ഡോ. അബ്ദുല്‍മുനിം അല്‍ മര്‍സൂഖിയും ഒപ്പുവച്ചു. പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി മര്‍യം അല്‍ മഹൈരിയുടെയും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിയുടെയും സാന്നിധ്യത്തിലായിരുന്നു കരാര്‍ ഒപ്പിട്ടത്. അബുദാബി ഖലീഫ സിറ്റിയിലെ അല്‍ഫൊര്‍സാന്‍ സെന്‍ട്രല്‍ മാളില്‍ നടന്ന ചടങ്ങിനു ശേഷം ഹൈപ്പര്‍മാര്‍ക്കറ്റിലെ പ്രാദേശിക ഉല്‍പന്നങ്ങളുടെ പ്രത്യേക പ്രദര്‍ശനവും മന്ത്രിയും സംഘവും നോക്കിക്കണ്ടു.
പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്ക് ലുലു ഗ്രൂപ്പ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി വിപണി ഒരുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് എം.എ യൂസഫലി പറഞ്ഞു. രാജ്യത്തിനകത്തു മാത്രമല്ല വിദേശ രാജ്യങ്ങളിലും യുഎഇ ഉല്‍പന്നങ്ങള്‍ക്കു വിപണി കണ്ടെത്തുമെന്നും പറഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്ക് കര്‍ഷകര്‍ നല്‍കുന്ന സംഭാവനകള്‍ മാനിച്ച് അവരെ പുരസ്‌കാരം നല്‍കി ആദരിച്ചു.
Comments (0)