Dubai Super Cup 2022
Posted By suhaila Posted On

Dubai Super Cup 2022 : സൂപ്പർ കപ്പ് 2022’നു സജ്ജമായി ദുബായ്; പ്രമുഖ യൂറോപ്യൻ ക്ലബ്ബുകൾ നഗരത്തിലെത്തും

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

‘ദുബായ് സൂപ്പര്‍ കപ്പ് 2022’ന് സജ്ജമായി അല്‍-നാസര്‍ ക്ലബ്ബിലെ അല്‍ മക്തൂം സ്റ്റേഡിയം. പ്രമുഖ ഫുട്‌ബോൾ ക്ലബ്ബുകളെ പങ്കെടുപ്പിച്ച് ദുബൈയിൽ ആദ്യമായി നടത്താനിരിക്കുന്ന പരിപാടിയാണ് ദുബൈ സൂപ്പർ കപ്പ് 2022.  നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക  ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ മേൽനോട്ടത്തിലാണ് ചാമ്പ്യൻഷിപ്പ് ഒരുക്കുന്നത്. ഡിസംബർ 8 മുതൽ 16 വരെ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന പതിപ്പിന് വലിയ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘാടകർ. Dubai Super Cup 2022 നാല് പ്രമുഖ യൂറോപ്യന്‍ ഫുട്‌ബോള്‍ ടീമുകളുടെ പങ്കാളിത്തമാണു ചാമ്പ്യന്‍ഷിപ്പിന്റെ ആകര്‍ഷണം. ഇംഗ്ലീഷ് ഫുട്‌ബോള്‍ ക്ലബ്ബുകളായ ലിവര്‍പൂള്‍, ആഴ്‌സണല്‍, ഇറ്റാലിയന്‍ ഫുട്‌ബോള്‍ ക്ലബ് എ സി മിലാന്‍, ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബ് ഒളിംപിക് ലിയോണൈസ് എന്നിവയാണു ടീമുകള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8

എട്ടിന് ആദ്യ മത്സരത്തില്‍ ആഴ്‌സണലും ഒളിമ്പിക് ലിയോണൈസും ഏറ്റുമുട്ടും. 11നു ലിവര്‍പൂള്‍ ഒളിമ്പിക് ലിയോണൈസുമായും 13ന് ആഴ്‌സണല്‍ എസി മിലാനുമായും 16നു ലിവര്‍പൂള്‍ എസി മിലാനുമായും മത്സരിക്കും. ഡിസംബര്‍ അവസാനവാരം ആരംഭിക്കുന്ന യൂറോപ്യന്‍ ലീഗുകളുടെ വരാനിരിക്കുന്ന മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പായി ചാമ്പ്യന്‍ഷിപ്പ് വര്‍ത്തിക്കും. ലിവര്‍പൂളിനുവേണ്ടി മുഹമ്മദ് സലാ (ഈജിപ്ത്), റോബര്‍ട്ടോ ഫിര്‍മിനോ (ബ്രസീല്‍), ആഴ്‌സണല്‍ താരം മുഹമ്മദ് എല്‍നെനി, ആഴ്‌സണലിന്റെ ഡിഫന്‍ഡര്‍ ഗബ്രിയേല്‍ മഗല്‍ഹെസ്; നോര്‍വേ ദേശീയ ടീമിന്റെയും ആഴ്‌സണല്‍ ടീമിന്റെയും ക്യാപ്റ്റന്‍ മാര്‍ട്ടിന്‍ ഒഡെഗാര്‍ഡ്, എസി മിലാന്റെ അള്‍ജീരിയന്‍ താരം ഇസ്മായില്‍ ബിന്‍ നാസര്‍, ലിയോണ്‍ താരം അലക്‌സാണ്ടര്‍ ലകാസെറ്റ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ ദുബായില്‍ പന്തു തട്ടും.

അന്താരാഷ്ട്ര കായിക മത്സരങ്ങൾക്ക് ദുബൈ ആതിഥേയത്വം വഹിക്കുന്നതിലൂടെ ആഗോള കായിക ഭൂപടത്തിൽ നഗരത്തിന്റെ സ്ഥാനം ഉറപ്പിക്കുകയാണ് ടൂർണമെന്റിന്റെ പ്രധാന ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *