
burj khalifa : വീണ്ടും കായിക ക്ഷമത കൊണ്ട് അതിശയിപ്പിച്ച് ദുബായ് കിരീടാവകാശി; ബുര്‍ജ് ഖലീഫയുടെ 160 നിലകള്‍ നടന്നു കയറി, വീഡിയോ കാണാം
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ദുബായ് ഫിറ്റ്നസ് ചലഞ്ച് അവസാനിച്ചിരിക്കാം, എന്നാല്‍ ദുബായ് കിരീടാവകാശിക്ക് താണ്ടാന്‍ കഴിയുന്ന ഉയരങ്ങള്‍ക്ക് അവസാനമില്ല. ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം ഫാസ എന്ന് വിളിക്കപ്പെടുന്ന ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ശാരീരികക്ഷമത ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ബുര്‍ജ് ഖലീഫയുടെ burj khalifa മുകളില്‍ എത്താന്‍ 160 നിലകള്‍ നടന്നു കയറിയിരിക്കുകയാണ് അദ്ദേഹമിപ്പോള്‍. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
‘ബുര്‍ജ് ഖലീഫ ചലഞ്ച്’ എന്ന അടിക്കുറിപ്പ് നല്‍കി, ഹംദാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ മറ്റ് ടീം അംഗങ്ങള്‍ക്കൊപ്പം ബുര്‍ജ് ഖലീഫ കയറുന്നതിന് മുമ്പുള്ള തയ്യാറെടുപ്പ് വീഡിയോ പോസ്റ്റ് ചെയ്തു. നാസ് സ്പോര്‍ട്സ് കോംപ്ലക്സിന്റെ ലോഗോ പതിച്ച വെയ്റ്റഡ് വെസ്റ്റ് ധരിച്ച ടീമിനെ വീഡിയോയില്‍ കാണാം, ഓട്ടം തുടങ്ങുന്നതിന് മുമ്പ് ഹംദാന്‍ തന്റെ ടൈമര്‍ സെറ്റാക്കുന്നുണ്ട്.
37 മിനിറ്റും 38 സെക്കന്‍ഡും കൊണ്ട് ഈ മികച്ച നേട്ടം കൈവരിച്ച ഹംദാന്‍ പൂര്‍ണ്ണ സംതൃപ്തനായി കെട്ടിടത്തിന്റെ മുകളില്‍ എത്തുന്നത് കാണാം. ഈ നടന്നു കയറ്റത്തില്‍ 710 കാലറി് എരിഞ്ഞില്ലാതായതായി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കണക്കുകളില്‍ വ്യക്തമാക്കുന്നു. 160-ാം നിലയിലെ സ്റ്റെയര്‍ T17 ന്റെ സൂചനകള്‍ക്ക് മുന്നില്‍ നില്‍ക്കുന്ന ഒരു ഫോട്ടോയും അദ്ദേഹം പങ്കുവച്ചിരുന്നു.
ഫിറ്റ്നസ്, സ്പോര്‍ട്സ് പ്രേമിയായ ഹംദാന്‍ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുന്നത് ഇതാദ്യമല്ല. കഴിഞ്ഞ ആഴ്ച നടന്ന ദുബായ് റണ്ണില്‍ 10 കിലോമീറ്റര്‍ ഓട്ടത്തില്‍ ഷെയ്ഖ് ഹംദാന്‍ പങ്കെടുത്തിരുന്നു. സ്‌കൈ ഡൈവിംഗ്, മൗണ്ടന്‍ ക്ലൈംബിംഗ്, ഹൈക്കിംഗ്, പാരാമോട്ടര്‍ ഗ്ലൈഡിംഗ് തുടങ്ങിയ സാഹസിക വിനോദങ്ങളിലും ഹംദാന്‍ തന്റെ ആരാധകരെ അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. 2021-ല്‍, ലോകത്തിലെ ഏറ്റവും ആഴമേറിയ കുളമായ ഐന്‍ ദുബായിയുടെ ഡീപ് ഡൈവില്‍ മുങ്ങുന്ന അദ്ദേഹത്തിന്റെ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.
Comments (0)