ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
മരുഭൂമിയില്‍ ഗോതമ്പ് വിളയിക്കുമെന്ന് യുഎഇ. ഷാര്‍ജയാണ് മലീഹയിലെ 400 ഹെക്ടര്‍ പാടത്ത് വന്‍ ഗോതമ്പുപാടം wheat crop ഒരുക്കുന്നത്. ഷാര്‍ജയുടെ ഗോതമ്പ് ഉല്‍പാദന പദ്ധതിയുടെ ആദ്യ ഘട്ടമാണിത്. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും 2025 നുള്ളില്‍ 1400 ഹെക്ടര്‍ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം.
സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഗോതമ്പുകൃഷിക്ക് വിത്തിറക്കി. 400 ഹെക്ടര്‍ സ്ഥലത്തെ വിപുലമായ ജനസേചന സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മവും അദ്ദേഹം നിര്‍വഹിച്ചു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
നാലുമാസത്തിനകം ഇവിടെ ആദ്യം വിളവെടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കര്‍ഷകര്‍ക്ക് സൗജന്യ നിരക്കില്‍ വൈദ്യുതിയും വെള്ളവും ഭരണാധികാരി വാഗ്ദാനം ചെയ്തു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കാലാവസ്ഥക്ക് യോജിച്ചവിധം വെള്ളമെത്തിക്കുന്ന ജലസേചനസംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്. മാരകമായ രാസകീടനാശിനികള്‍ ഒഴിവാക്കി കൃഷി നടത്തുന്നതിന് സാങ്കേതിക സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
2024ല്‍ ഗോതമ്പുകൃഷി 880 ഹെക്ടറിലേക്കും 2025ല്‍ 1400 ഹെക്ടറിലേക്കും വ്യാപിപ്പിക്കും. വര്‍ഷം 1.7 ദശലക്ഷം മെട്രിക് ടണ്‍ ഗോതമ്പാണ് യു.എ.ഇയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതില്‍ 3.3 ലക്ഷം മെട്രിക് ടണ്‍ ഷാര്‍ജയിലേക്കു മാത്രമാണെന്നും ഡോ. ശൈഖ് സുല്‍ത്താന്‍ ചൂണ്ടിക്കാട്ടി. ഷാര്‍ജ എമിറേറ്റിലേക്ക് ആവശ്യമായി വരുന്ന ഗോതമ്പ് ഇറക്കുമതിയുടെ തോത് കുറക്കാനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.