ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
നിവാസികള്‍ക്ക് ദേശീയദിന ആശംസ നേര്‍ന്ന് എമിറേറ്റുകളുടെ ഭരണാധികാരികള്‍. യുഎഇ നാളെ 51ാം ദേശീയദിനം ആഘോഷിക്കാനൊരുങ്ങുമ്പോള്‍, വിവിധ എമിറേറ്റുകളുടെ ഭരണാധികാരികള്‍ uae rulers ജനങ്ങള്‍ക്കു ദേശീയദിന സന്ദേശം നല്‍കി. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും മാനുഷിക മൂല്യങ്ങള്‍, മത ധാര്‍മികത, സാംസ്‌കാരിക പൈതൃകം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് ഉത്സാഹവും മഹത്തായ അഭിലാഷമുള്ളതുമായ ഒരു രാജ്യത്തിന്റെ പിറവിക്കു സാക്ഷ്യം വഹിച്ച ദിവസമാണു ദേശീയ ദിനമെന്നു സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 51-ാമത് യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് യുഎഇ സായുധ സേനയുടെ മാസികയായ ‘നേഷന്‍ ഷീല്‍ഡി’ന് നല്‍കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാ വര്‍ഷവും ഡിസംബര്‍ 2 ന് യുഎഇ ദേശീയ ദിനം ആഘോഷിക്കുന്നു. യുഎഇ വികസിതവും ശക്തവുമായ ഒരു രാഷ്ട്രത്തിന്റെ അതുല്യ മാതൃകയായി ഇന്ന് മാറി. നമ്മുടെ രാജ്യത്തെ ലോകം മുഴുവന്‍ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു. അന്തരിച്ച ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ നയിച്ച സ്ഥാപക പിതാക്കന്മാരുടെയും രാഷ്ട്ര സ്ഥാപകരായ അദ്ദേഹത്തിന്റെ സഹോദരന്മാരുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ജ്ഞാനത്തിന്റെയും വീക്ഷണത്തിന്റെയും ഉജ്ജ്വലമായ സ്മരണ അനുസ്മരിക്കുന്നുവെന്നും ഷെയ്ഖ് ഡോ.സുല്‍ത്താന്‍ പറഞ്ഞു.
എമിറാത്തി ജനത യൂണിയനിലുള്ള തങ്ങളുടെ വിശ്വാസം ഉറപ്പിക്കുന്ന ദിവസമാണ് യുഎഇ ദേശീയ ദിനമെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ഷെയ്ഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി പറഞ്ഞു. സ്ഥാപക പിതാക്കന്മാരുടെ ശക്തമായ ഇച്ഛാശക്തിയും നിശ്ചയദാര്‍ഢ്യവും അഭിമാനത്തോടെ സ്മരിക്കാനുള്ള രാജ്യത്തിന്റെ ചരിത്രത്തിലെ സുപ്രധാന നിമിഷമാണ് യുഎഇയുടെ സ്ഥാപക വാര്‍ഷികം എന്ന് സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി പറഞ്ഞു.
ഗള്‍ഫ് മേഖല നേരിടുന്ന എല്ലാത്തരം വെല്ലുവിളികളെയും തരണം ചെയ്യാന്‍ യുഎഇയെ പ്രാപ്തമാക്കിയ അഞ്ചു പതിറ്റാണ്ടിന്റെ നിശ്ചയദാര്‍ഢ്യമാണ് 51-ാമത് ദേശീയ ദിനം ഉയര്‍ത്തിക്കാട്ടുന്നതെന്നു സുപ്രീം കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിന്‍ മുഹമ്മദ് അല്‍ ഷര്‍ഖി പറഞ്ഞു.
1971 ഡിസംബര്‍ 2ന് യുഎഇ സ്ഥാപിതമായതിന് ശേഷം ജനങ്ങളുടെ ദീര്‍ഘനാളത്തെ ആഗ്രഹം ഉണര്‍ത്തിക്കൊണ്ട് ശോഭനമായ ഭാവിക്ക് തുടക്കമിട്ടെന്ന് സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ ഖൈവൈന്‍ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിന്‍ റാഷിദ് അല്‍ മുഅല്ല പറഞ്ഞു.