uae ncm : തെക്കന്‍ ഇറാനില്‍ ഭൂചലനം; യുഎഇയില്‍ പ്രകമ്പനം ഉണ്ടായി - Pravasi Vartha

uae ncm : തെക്കന്‍ ഇറാനില്‍ ഭൂചലനം; യുഎഇയില്‍ പ്രകമ്പനം ഉണ്ടായി

ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം

തെക്കന്‍ ഇറാനില്‍ ഭൂചലനം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ യുഎഇ സമയം വൈകിട്ട് 7.17 ന് തെക്കന്‍ ഇറാനില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതായി യുഎഇ നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി (എന്‍സിഎം) uae ncm അറിയിച്ചു. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക ‘യുഎഇയിലെ താമസക്കാര്‍ക്ക് നേരിയ തോതില്‍ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടതായി’ എന്‍സിഎം സ്ഥിരീകരിച്ചു. ദുബായിലെ നിരവധി താമസക്കാര്‍ക്ക് പ്രകമ്പനം അനുഭവപ്പെട്ടതായി ട്വീറ്റുകള്‍ പറയുന്നു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8

@joshdoit8 എന്ന ഹാന്‍ഡില്‍ ഉപയോഗിക്കുന്ന ഒരു നെറ്റിസണ്‍ ഇങ്ങനെ എഴുതി: ‘എന്റെ വീട്ടിലെ ലെറ്റുകള്‍ സ്വയം നീങ്ങുന്നുണ്ടായിരുന്നു, അത് എനിക്ക് തോന്നുന്നതാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്. ഇത് ദുബായിലെ എന്റെ രണ്ടാമത്തെ ഭൂകമ്പം അനുഭവമാണ്. മറ്റൊരു ട്വിറ്റര്‍ ഉപയോക്താവായ പിയൂഷ് ഭദാനിയും നവംബര്‍ 30-ന് ദുബായില്‍ 5 സെക്കന്‍ഡ് ഭൂചലനം ഉണ്ടായതായി കുറിച്ചു.

Related Posts

Leave a Reply

Your email address will not be published. Required fields are marked *