
uae achievements : 51 വര്‍ഷത്തിനിടെ വന്‍ നേട്ടങ്ങള്‍ കൊയ്ത യുഎഇ ലോകരാജ്യങ്ങള്‍ക്ക് മാതൃക
ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
51 വര്‍ഷത്തിനിടയിടെ വന്‍ നേട്ടങ്ങള്‍ കൊയ്ത യുഎഇ ലോകരാജ്യങ്ങള്‍ക്ക് മാതൃകയെന്ന് uae achievements ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്‌കെയര്‍ സ്ഥാപകചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ഡോ. ആസാദ് മൂപ്പന്‍. ദേശീയദിനത്തോടനുബന്ധിച്ചുള്ള ആശംസാസന്ദേശത്തിലാണ് ഡോ. ആസാദ് മൂപ്പന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നാട്ടില്‍ വാഹനമുള്ളവര്‍ ഇക്കാര്യം ശ്രദ്ധിക്കുക കഴിഞ്ഞ 35 വര്‍ഷമായി ഈ മഹത്തായ രാജ്യത്തെ എന്റെ വീട് എന്ന് വിളിക്കുന്നതില്‍ ഞാന്‍ അങ്ങേയറ്റം അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8
യുഎഇ കഴിഞ്ഞ 51 വര്‍ഷത്തിനിടയില്‍ ഒട്ടേറെ മേഖലകളില്‍ അന്താരാഷ്ട്രതലങ്ങളിലുള്ള നേട്ടങ്ങള്‍ സ്വന്തമാക്കി ആഗോളതലത്തില്‍ ഒരു നിര്‍ണായക നേതൃത്വമായി ഉയര്‍ന്നു. ഭൗതികവും സാമൂഹികവുമായ അടിസ്ഥാനസൗകര്യങ്ങളുടെ വളര്‍ച്ചയ്ക്ക് പുറമേ, തന്ത്രപരമായ ഉദ്യമങ്ങളും ബിസിനസ് സാഹചര്യങ്ങളുടെ മികവും രാജ്യത്തെ ആഗോള മത്സരസൂചികയുടെ മുന്‍നിരയിലേക്ക് നയിച്ചിരിക്കുന്നു.
200-ലേറെ ദേശീയതകള്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും ഈ രാജ്യത്ത്, സന്തോഷത്തോടെയും ആശ്വാസത്തോടെയും ജീവിക്കുന്നു. വിവിധ ദേശീയതകളില്‍നിന്നുള്ള പൗരന്മാര്‍ക്ക് സമാനതകളില്ലാത്ത ഒരു ബഹുസ്വര ആവാസവ്യവസ്ഥയാണ് യു.എ.ഇ. സൃഷ്ടിച്ചിരിക്കുന്നത്. യു.എ.ഇ.യിലെ ഓരോ താമസക്കാരും സന്ദര്‍ശകരും മരുഭൂമിയുടെ നടുവിലുളള ഈ അദ്ഭുതത്തെ പുകഴ്ത്തിപാടുകയാണെന്ന്ു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)