ഖത്തര്‍ ലോകകപ്പ് ഇനി മൊബൈലില്‍ കാണാം
ഇന്ന് നടക്കേണ്ടിയിരുന്ന ‘റാശിദ്’ റോവറിന്റെ വിക്ഷേപണം rashid rover launch വീണ്ടും മാറ്റി. സാങ്കേതിക കാരണങ്ങളാല്‍ വിക്ഷേപണം വീണ്ടും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവച്ചു എന്നാണ് വിവരം. നാട്ടില്‍ വാഹനമുള്ളവര്‍ക്ക് ഇക്കാര്യം ഏറെ ഉപകാരപ്രദമാകും റാഷിദ് റോവറിനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഫാല്‍ക്കണ്‍ 9 റോക്കറ്റിന്റെ വിക്ഷേപണം ഇന്ന് നടക്കില്ലെന്നും പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് അധികൃതര്‍ വ്യക്തമാക്കിയത്. വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/IBFDilSCKtpAJ3aC9hCcT8 വിക്ഷേപണ വാഹനത്തിന്റെ പരിശോധനയ്ക്കും ഡാറ്റ അവലോകനത്തിനും ശേഷമാണ് പുതിയ തീരുമാനമെന്നും ട്വിറ്ററില്‍ അറിയിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളും റോക്കറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും മെക്കാനിക്കല്‍ പ്രശ്‌നങ്ങളും ഉള്‍പ്പെടുന്ന ഒന്നിലധികം കാരണങ്ങളുള്ളതിനാലാണ് ബാക്കപ്പ് വിക്ഷേപണ തീയതികള്‍ പരിഗണിക്കുന്നതെന്നാണ് വിദഗ്ധര്‍ വിശദീകരിക്കുന്നത്.
ഇത് നാലാം തവണയാണ് റാഷിദ് റേവറിന്റെ വിക്ഷേപണം മാറ്റി വയ്ക്കുന്നത്. നേരത്തെ നവംബര്‍ 22 ന് റോവര്‍ വിക്ഷേപിക്കപ്പെടേണ്ടതായിരുന്നു. എന്നാല്‍ അത് നടന്നില്ല. പിന്നീട് നവംബര്‍ 28 ന് വിക്ഷേപണം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും നടന്നില്ല. തുടര്‍ന്നാണ് 2022 നവംബര്‍ 30 ന് വിക്ഷേപണ തീയതി പ്രഖ്യാപിച്ചത്. പിന്നീട് അത് മാറ്റി ഡിസംബര്‍ 1 ആക്കി. ഇപ്പോളിതാ, ആ വിക്ഷേപണവും സാങ്കേതിക തകരാറുകള്‍ മൂലം മാറ്റി വച്ചിരിക്കുകയാണ്.
ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 40 പാഡില്‍നിന്ന് ഫാല്‍ക്കണ്‍ 9 സ്പേസ് എക്സ് റോക്കറ്റിലാണ് വിക്ഷേപണം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ചന്ദ്രന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്ലസ് ഗര്‍ത്തത്തില്‍ റാഷിദ് റോവറിനെ ഇറക്കാനാണ് ശ്രമം. 14 ദിവസം ചന്ദ്രനില്‍ തങ്ങുന്ന റോവര്‍ ശാസ്ത്രീയ വിവരങ്ങളും ചിത്രങ്ങളും പകര്‍ത്തി ഭൂമിയിലേക്കു നല്‍കും. ചന്ദ്രനിലെ മണ്ണ്, ഭക്ഷണ സാധ്യതകള്‍, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോഇലക്ട്രോണ്‍ കവചം എന്നിവ പഠന വിധേയമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം.